CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 22 Seconds Ago
Breaking Now

ബ്രിട്ടനില്‍ ഭവനവിലകള്‍ അടുത്ത വര്‍ഷം 1.5% ഇടിയും; മിഡില്‍ ഈസ്റ്റ് സംഘര്‍ഷം മോര്‍ട്ട്‌ഗേജ് നിരക്കുകളിലെ ആശ്വാസം വൈകിക്കുന്നു ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബേസ് റേറ്റ് ഉയര്‍ത്തുമോ?

2028-ന്റെ രണ്ടാം പാദത്തില്‍ എത്താതെ ഭവനവിലകള്‍ തിരിച്ചുവരവ് നടത്താന്‍ സാധ്യതയില്ലെന്നാണ് സാവില്‍സ് കണക്കുകൂട്ടുന്നത്

ബ്രിട്ടനിലൊരു വീട് വാങ്ങാന്‍ കാത്തിരിക്കുകയാണോ നിങ്ങള്‍? എങ്കില്‍ അടുത്ത വര്‍ഷം ഇതിന് പറ്റിയ സമയമാകും. അടുത്ത വര്‍ഷ ംബ്രിട്ടനിലെ പ്രോപ്പര്‍ട്ടി വിലകള്‍ 1.5 ശതമാനം ഇടിയുമെന്നാണ് സാവില്‍സിന്റെ പ്രവചനം. 

മിഡില്‍ ഈസ്റ്റ് യുദ്ധം അനിശ്ചിതമായി നീണ്ടുപോകുന്നത് മോര്‍ട്ട്‌ഗേജ് നിരക്കുകളില്‍ ആശ്വാസം ലഭിക്കുന്നത് വൈകിപ്പിക്കുകയാണെന്ന് എസ്റ്റേറ്റ് ഏജന്‍സി മുന്നറിയിപ്പ് നല്‍കി. വ്യാഴാഴ്ച ബാങ്ക് ഓഫ് ഇംഗ്ലണ്ട് മോണിറ്ററി പോളിസി കമ്മിറ്റി ചേരുമ്പോള്‍ ബേസ് റേറ്റ് 3.75 ശതമാനത്തില്‍ നിന്നും 4 ശതമാനത്തിലേക്ക് വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

പണപ്പെരുപ്പം ശക്തമായി തുടരുന്നതിനാല്‍ ബേസ് റേറ്റ് അടുത്ത വര്‍ഷം 4.25 ശതമാനത്തിലേക്ക് എത്തുമെന്നും കരുതുന്നു. എന്നാല്‍ ഇതിനിടെ ചില പ്രധാന ലെന്‍ഡര്‍മാര്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഈയാഴ്ച കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. 

2028-ന്റെ രണ്ടാം പാദത്തില്‍ എത്താതെ ഭവനവിലകള്‍ തിരിച്ചുവരവ് നടത്താന്‍ സാധ്യതയില്ലെന്നാണ് സാവില്‍സ് കണക്കുകൂട്ടുന്നത്. ഇതിന് ശേഷം 2029, 2030 വര്‍ഷങ്ങളില്‍ 5 ശതമാനം വീതം നിരക്ക് കൂടുമെന്നും പ്രവചനത്തില്‍ പറയുന്നു. 

മിഡില്‍ ഈസ്റ്റ് യുദ്ധമാണ് ബ്രിട്ടനിലെ സാമ്പത്തിക മേഖലയില്‍ ശക്തമായ സ്വാധീനം ചെലുത്തുന്നത്. മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കൂടുതല്‍ കാലം ഉയര്‍ത്തിനിര്‍ത്തുന്നതിലേക്ക് ഇത് നയിക്കുകയാണ്. 2028 ആദ്യം വരെയെങ്കിലും മോര്‍ട്ട്‌ഗേജ് നിരക്കുകളിലെ പലിശ നിരക്കുകള്‍ 5 ശതമാനത്തില്‍ താഴേക്ക് പോകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.