CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Minutes 18 Seconds Ago
Breaking Now

എന്‍എച്ച്എസ് സിസ്റ്റത്തില്‍ പണിപാളി! 12,000-ലേറെ റഫറലുകള്‍ 'കാണാനില്ല'; രോഗികള്‍ കാത്തിരിക്കുന്നത് ഒരിക്കലും കിട്ടാത്ത ചികിത്സയ്ക്കായി?

180 ദിവസത്തേക്കാണ് ഈ റഫറല്‍ നല്‍കുന്നത്

സ്‌പെഷ്യലിസ്റ്റ് എന്‍എച്ച്എസ് കെയര്‍ ആവശ്യമുള്ള ആയിരക്കണക്കിന് രോഗികളാണ് ബ്രിട്ടനില്‍ കാത്തിരിക്കുന്നത്. തങ്ങള്‍ക്ക് ചികിത്സ ലഭിക്കുന്ന സമയം വരുമെന്ന് പ്രതീക്ഷിച്ചാണ് ഇവര്‍ വേദനയും സഹിച്ച് കാത്തിരിക്കുന്നത്. എന്നാല്‍ ഒരിക്കലും വന്നുചേരാന്‍ സാധ്യതയില്ലാത്ത ചികിത്സയ്ക്കായാണ് ഈ കാത്തിരിപ്പെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. 

സ്‌പെഷ്യലിസ്റ്റ് എന്‍എച്ച്എസ് കെയറിനായി കാത്തിരിക്കുന്ന രോഗികളുടെ പേരുവിവരങ്ങള്‍ ഇലക്ട്രോണിക് സിസ്റ്റത്തില്‍ നിന്നും അപ്രത്യക്ഷമായതാണ് ഈ പ്രതിസന്ധിക്ക് ഇടയാക്കിയത്. ഫെബ്രുവരി മുതല്‍ ജൂലൈ വരെ ഏകദേശം 127,000 റഫറലുകള്‍ കാണാതായെന്നാണ് ഹെല്‍ത്ത് സര്‍വ്വീസസ് സേഫ്റ്റി ഇന്‍വെസ്റ്റിഗേഷന്‍സ് കണ്ടെത്തിയിരിക്കുന്നത്. 

ഇതോടെയാണ് ഒരിക്കലും വന്നുചേരാത്ത ചികിത്സയ്ക്കും, ഗൈഡന്‍സിനും, ഉപദേശത്തിനുമായാണ് ആയിരക്കണക്കിന് രോഗികള്‍ കാത്തിരിക്കുന്നതെന്ന് വ്യക്തമായത്. എന്‍എച്ച്എസ് ഇ-റഫറല്‍ സിസ്റ്റത്തില്‍ സംഭവിച്ച പിഴവ് 'അപകടകരമാണെന്ന്' ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതിന്റെ ഫലമായി പലരുടെയും സ്ഥിതി മോശമായി കാണുമെന്ന് ഇവര്‍ പറയുന്നു. 

ഇംഗ്ലണ്ടിലെ ജിപിമാരും, മറ്റ് പ്രൊഫഷണലുകളുമാണ് ഇ-ആര്‍എസ് ഉപയോഗിച്ച് ഹോസ്പിറ്റല്‍ സ്‌പെഷ്യലിസ്റ്റുകളുടെ പക്കലേക്ക് രോഗികളെ റഫര്‍ ചെയ്യുന്നത്. 180 ദിവസത്തേക്കാണ് ഈ റഫറല്‍ നല്‍കുന്നത്. ഇതിന് ശേഷം സിസ്റ്റം ഓട്ടോമാറ്റിക്കായി റഫറല്‍ നീക്കം ചെയ്യും. കാത്തിരിപ്പ് പട്ടിക 7.4 മില്ല്യണില്‍ എത്തിയതോടെ റഫറലുകള്‍ സമയപരിധി കഴിഞ്ഞ് നീക്കുകയായിരുന്നുവെന്ന് എച്ച്എസ്എസ്‌ഐബി കണ്ടെത്തി. 




കൂടുതല്‍വാര്‍ത്തകള്‍.