
















പഴയകാലത്ത് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ നേതൃത്വത്തില്‍ നടന്ന അടിമക്കച്ചവടം തെറ്റായിരുന്നുവെന്ന് സമ്മതിച്ച് ചാള്‍സ് രാജാവ്. കോമണ്‍വെല്‍ത്ത് പ്രസംഗത്തിലാണ് മാപ്പ് പറച്ചില്‍ ഒഴിവാക്കിയുള്ള കുറ്റസമ്മതം. 'മുന്‍കാലത്തെ ഇനി മാറ്റാന്‍ കഴിയില്ലെന്നാണ്' അദ്ദേഹം ഉന്നയിച്ച വാദം.
ട്രാന്‍സ്അറ്റ്‌ലാന്റിക് അടിമ കച്ചവടം ഇപ്പോഴും നാണക്കേടായി പിന്തുടരുന്നുവെന്ന് ചാള്‍സ് സമ്മതിച്ചു. ആ അധ്യായം ഹൃദയത്തില്‍ നാണക്കേട് നിറയ്ക്കുന്നുണ്ട്. വ്യക്തിപരമായി ഏറെ വിഷമവും അക്കാര്യത്തിലുണ്ട്, രാജാവ് പറഞ്ഞു.
പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമും, കരീബിയന്‍ ക്യാംപെയിനര്‍മാരും തമ്മിലുള്ള വാക്‌പോരിന് ഇടയിലാണ് ചാള്‍സിന്റെ മധ്യസ്ഥ പ്രസംഗം വരുന്നത്. മാപ്പ് പറയുന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണെങ്കിലും നഷ്ടപരിഹാരം നല്‍കാനുള്ള സാധ്യത പോലും ഉദിക്കുന്നില്ലെന്നാണ് ബേണ്‍ഹാം വ്യക്തമാക്കിയത്. എന്നാല്‍ യുകെ നഷ്ടപരിഹാരം നല്‍കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു.
ആന്റിഗ്വ & ബര്‍ബുഡയില്‍ സംസാരിക്കവെയാണ് രാജാവ് വിഷയത്തെ അഭിസംബോധന ചെയ്തത്. 'ചരിത്രത്തിലെ ആ നിമിഷങ്ങളാണ് നമ്മളെ ഇവിടെ ഇരുത്തിയത്. ആ ചരിത്രം മാറ്റാനും, തിരുത്താനും കഴിയുന്നതല്ല. നേട്ടങ്ങളും, പരാജയങ്ങളും അതിന്റെ ഭാഗമാണ്. ചരിത്രം ചിലപ്പോള്‍ പാഠം പഠിപ്പിക്കും', ചാള്‍സ് പറഞ്ഞു.