CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 36 Minutes 32 Seconds Ago
Breaking Now

നികുതികള്‍ പാരയാകുന്നു; 2030 ആകുമ്പോള്‍ ബ്രിട്ടന് നഷ്ടം 250,000 ജോലികള്‍; ഇന്‍കം ടാക്‌സ് ഫ്രീസിംഗും, നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷന്‍ പരിധിക്കും എതിരെ മുന്നറിയിപ്പ്

ജനങ്ങളെ നികുതി ചുമത്തി തൊഴിലില്ലായ്മയിലേക്ക് തള്ളിവിടുകയാണ് ലേബര്‍ ചെയ്യുന്നതെന്ന് ഷാഡോ ബിസിനസ്സ് സെക്രട്ടറി

ഗവണ്‍മെന്റിന്റെ നികുതി വേട്ട മൂലം ബ്രിട്ടനില്‍ 215,000 തൊഴിലുകള്‍ നഷ്ടമാകുമെന്ന് സാമ്പത്തിക നിരീക്ഷകരുടെ മുന്നറിയിപ്പ്. ബജറ്റില്‍ ചാന്‍സലര്‍ ജോണ്‍ ഹീലി ഇന്‍കം ടാക്‌സ്, നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷന്‍ പരിധികള്‍ മരവിപ്പിച്ചിരുന്നു. ഇതുമൂലം ലക്ഷക്കണക്കിന് ജോലിക്കാര്‍ കൂടുതല്‍ നികുതികള്‍ നല്‍കാന്‍ നിര്‍ബന്ധിതരാകും. 

അഞ്ച് വര്‍ഷം മുന്‍പ് പ്രഖ്യാപിച്ച ഫ്രീസിംഗ് തുടരാനാണ് ഹീലി തീരുമാനിച്ചത്. പണപ്പെരുപ്പം ഉയരുമ്പോള്‍ ഈ ഫ്രീസിംഗ് നികുതി വര്‍ദ്ധനവുകളായി പരിണമിക്കുകയാണ്. ഈ നയം മൂലം 2030 ആകുമ്പോള്‍ 215,000 ജോലികള്‍ നഷ്ടമാകുമെന്നാണ് ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി വ്യക്തമാക്കുന്നത്. 

ഓരോ മണിക്കൂര്‍ കൂടുതല്‍ ജോലി ചെയ്യുന്നതിനും നികുതി നിരക്ക് വര്‍ദ്ധിക്കുന്നത് പോലൊരു തിരിച്ചടിയാണ് ഇത് നല്‍കുകയെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. ജനങ്ങളെ നികുതി ചുമത്തി തൊഴിലില്ലായ്മയിലേക്ക് തള്ളിവിടുകയാണ് ലേബര്‍ ചെയ്യുന്നതെന്ന് ഷാഡോ ബിസിനസ്സ് സെക്രട്ടറി ജൂലിയാ ലോപ്പസ് വിമര്‍ശിച്ചു. 

'ജോലി ചെയ്യുന്നത് ചെലവുള്ള കാര്യമാക്കി മാറ്റിയ ശേഷം സമ്പദ് വ്യവസ്ഥ എങ്ങോട്ടും പോകുന്നില്ലെന്ന് അത്ഭുതപ്പെടുകയാണ്. ആളുകള്‍ കഠിനാധ്വാനം ചെയ്ത് ഗവണ്‍മെന്റിന്റെ കപ്പ് നിറയ്ക്കുകയാണ്', ലോപ്പസ് ചൂണ്ടിക്കാണിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.