
















ബജറ്റില്‍ പ്രഖ്യാപിച്ച 47. ബില്ല്യണ്‍ പൗണ്ടിന്റെ ഗവണ്‍മെന്റ് സ്‌കീം 70,000 കുടുംബങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണ് ചാന്‍സലര്‍ ജോണ്‍ ഹീലി വ്യക്തമാക്കുന്നത്. ഫസ്റ്റ്‌ടൈം ബയേഴ്‌സിന് പ്രതിമാസം നൂറുകണക്കിന് പൗണ്ട് ലാഭം നല്‍കാന്‍ 'യുവര്‍ ഫസ്റ്റ് ഹോം' സ്‌കീമിന് സാധിക്കുമെന്നാണ് ഹീലിയുടെ വാദം.
ഇംഗ്ലണ്ടില്‍ ആദ്യത്തെ വീട് വാങ്ങുന്നവര്‍ക്കുള്ള പിന്തുണയാണ് ബേണ്‍ഹാം ഗവണ്‍മെന്റ് സമ്മാനിക്കുന്നത്. ഇംഗ്ലണ്ടില്‍ മാത്രമാണ് സ്‌കീമിന് പ്രാബല്യമുള്ളത്. പുതുതായി നിര്‍മ്മിച്ച ഫ്‌ളാറ്റോ, വീടോ വാങ്ങുന്നവര്‍ക്കാണ് സ്‌കീമിന്റെ ആനുകൂല്യം ലഭിക്കുക. ഇതിന്റെ ഭാഗമായി സ്‌കീമില്‍ പങ്കെടുക്കുന്ന ഡെവലപ്പറുടെ വീടാണ് വാങ്ങേണ്ടത്. വാങ്ങുന്ന വിലയില്‍ 20% ഗവണ്‍മെന്റ് പിന്തുണയുള്ള ഇക്വിറ്റി ലോണാണ് ഓഫര്‍ ചെയ്യുന്നത്. ആദ്യത്തെ അഞ്ച് വര്‍ഷക്കാലം ഇത് പലിശ രഹിതമാണ്.
വീട് വാങ്ങുന്നവര്‍ നല്‍കേണ്ട മിനിമം ഡെപ്പോസിറ്റ് കേവലം 2.5 ശതമാനമാണ്. ഇത് പ്രകാരം പ്രോപ്പര്‍ട്ടിയുടെ 77.5% മൂല്യത്തില്‍ സ്റ്റാന്‍ഡേര്‍ഡ് റീപേയ്‌മെന്റ് മോര്‍ട്ട്‌ഗേജ് എടുത്താല്‍ മതി. ഇക്വിറ്റി ലോണ്‍ പലിശരഹിതമായതിനാല്‍ പ്രതിമാസം നൂറുകണക്കിന് പൗണ്ട് ഉപഭോക്താവിന് ലാഭമായി കിട്ടുമെന്നാണ് ഗവണ്‍മെന്റ് വ്യക്തമാക്കുന്നത്.
ഡിസംബര്‍ അവസാനത്തോടെ ഉപഭോക്താക്കള്‍ക്ക് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത് തുടങ്ങാം. കൂടിയ ശമ്പളം വാങ്ങുന്നവര്‍ സ്‌കീം ഉപയോഗിക്കാതിരിക്കാന്‍ വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ കുടുംബ വാര്‍ഷിക വരുമാനം ലണ്ടന് പുറത്ത് 110,000-ല്‍ താഴെയും, ലണ്ടനില്‍ 140,000-ല്‍ താഴെയും ആയിരിക്കണം.