CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 47 Minutes 55 Seconds Ago
Breaking Now

നാഷണല്‍ നഴ്സസ് എക്സലന്‍സ് അവാര്‍ഡ് വിതരണം ഡിസംബര്‍ 12-ന് കവന്‍ട്രിയില്‍

ആരോഗ്യരംഗത്ത് നിസ്വാര്‍ത്ഥ സേവനവും മാതൃകാപരമായ പ്രവര്‍ത്തനവും കാഴ്ചവയ്ക്കുന്ന നഴ്സുമാരെ ആദരിക്കുന്ന നാഷണല്‍ നഴ്സസ് എക്സലന്‍സ് അവാര്‍ഡ് വിതരണം ഡിസംബര്‍ 12-ന് കവന്‍ട്രിയില്‍ നടക്കും. ബിര്‍മിംഗ്ഹാം സെന്റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ''നുഹ്റോ'' എക്യുമെനിക്കല്‍ കരോള്‍ മത്സരത്തോടനുബന്ധിച്ചാണ് അവാര്‍ഡ് ദാനച്ചടങ്ങ് സംഘടിപ്പിക്കുന്നത്.

കവന്‍ട്രിയിലെ വില്ലന്‍ഹാള്‍ സോഷ്യല്‍ ക്ലബ്ബ് ആണ് പരിപാടിയുടെ വേദി. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആരോഗ്യപ്രവര്‍ത്തകരും നഴ്സിംഗ് മേഖലയിലെ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

രോഗികളുടെ ആരോഗ്യവും ക്ഷേമവും മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന നഴ്സുമാരുടെ ആത്മസമര്‍പ്പണത്തിനുള്ള അംഗീകാരമായിരിക്കും നാഷണല്‍ നഴ്സസ് എക്സലന്‍സ് അവാര്‍ഡ് എന്ന് സംഘാടകര്‍ വ്യക്തമാക്കി.

 




കൂടുതല്‍വാര്‍ത്തകള്‍.