CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 3 Minutes 45 Seconds Ago
Breaking Now

ഇംഗ്ലണ്ടില്‍ ക്യാന്‍സര്‍ സ്ഥിരീകരണം റെക്കോര്‍ഡ് ഉയരത്തില്‍; ദിവസേന 1000-ലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നു; രോഗികളുടെ എണ്ണം ഉയരുമ്പോഴും സമയത്ത് ചികിത്സയില്ല!

ചികിത്സ ലഭ്യമാക്കുന്നതില്‍ ഹെല്‍ത്ത് സര്‍വ്വീസ് മെല്ലെപ്പോക്കിലാണ്

ഇംഗ്ലണ്ടില്‍ ക്യാന്‍സര്‍ രോഗികളെന്ന് തിരിച്ചറിയുന്നവരുടെ എണ്ണം റെക്കോര്‍ഡ് ഉയരത്തില്‍. ദിവസേന ആയിരത്തിലേറെ രോഗികളെ കണ്ടെത്തുന്നതാണ് എന്‍എച്ച്എസ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ രോഗികളെ കൂടുതലായി തിരിച്ചറിയുമ്പോഴും രോഗസ്ഥിരീകരണം, ചികിത്സ എന്നീ വിഷയങ്ങളില്‍ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നില്ലെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

ഏറ്റവും പുതിയ ക്യാന്‍സര്‍ രജിസ്‌ട്രേഷന്‍ കണക്കുകള്‍ പ്രകാരം 2024-ല്‍ 373,000-ലേറെ ആളുകള്‍ക്കാണ് ക്യാന്‍സര്‍ സ്ഥിരീകരിച്ചത്. ഇതുവരെ രേഖപ്പെടുത്തിയതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡാണ് ഇത്. ഇത് പ്രകാരം ശരാശരി ഓരോ ദിവസവും എന്‍എച്ച്എസ് ഇംഗ്ലണ്ട് 1021 പേര്‍ക്ക് രോഗം കണ്ടെത്തുന്നു. 2023-ല്‍ ഇത് 972 പേരായിരുന്നു. 

പ്രോസ്‌റ്റേറ്റ്, ബ്രെസ്റ്റ്, ലംഗ്, ബവല്‍ ക്യാന്‍സറുകളാണ് പുതിയ കേസുകളില്‍ പകുതിയും. രോഗം കണ്ടെത്തുന്നതില്‍ മെച്ചപ്പെടല്‍ വന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 56.7% കേസുകളും സ്റ്റേജ് 1, 2 ഘട്ടങ്ങളില്‍ തന്നെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. 

എന്‍എച്ച്എസ് ജീവനക്കാരുടെ കഠിനാധ്വാനത്തിന്റെ കണക്കാണ് ഇത് കാണിക്കുന്നതെന്ന് എന്‍എച്ച്എസ് നാഷണല്‍ ക്ലിനിക്കല്‍ ഡയറക്ടര്‍ ഫോര്‍ ക്യാന്‍സര്‍ പ്രൊഫ. പീറ്റര്‍ ജോണ്‍സണ്‍ പറഞ്ഞു. 

അതേസമയം ചികിത്സ ലഭ്യമാക്കുന്നതില്‍ ഹെല്‍ത്ത് സര്‍വ്വീസ് മെല്ലെപ്പോക്കിലാണ്. അടിയന്തര റഫറല്‍ ലഭിച്ച് 62 ദിവസത്തിനകം ചികിത്സ ആരംഭിക്കുന്നത് 71.9 ശതമാനം മാത്രമാണ്. 85% പേര്‍ക്കെങ്കിലും ഈ വേഗതയില്‍ ചികിത്സ നല്‍കണമെന്നാണ് ലക്ഷ്യം.




കൂടുതല്‍വാര്‍ത്തകള്‍.