CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 7 Minutes 35 Seconds Ago
Breaking Now

സമീക്ഷ യുകെ നാലാമത് ദേശീയ ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ; 17 റീജിയണല്‍ മത്സരങ്ങള്‍ പൂര്‍ത്തിയായി; ഗ്രാന്‍ഡ് ഫിനാലെ നവംബര്‍ 14-ന് ലിവര്‍പൂളില്‍

റീജിയണല്‍ മത്സരങ്ങളിലായി മാറ്റുരച്ച 250-ലധികം ടീമുകളില്‍ നിന്ന് മികവ് തെളിയിച്ച 51 ടീമുകളാണ് ദേശീയ ഗ്രാന്‍ഡ് ഫിനാലെയിലേക്ക് യോഗ്യത നേടിയിരിക്കുന്നത്

സമീക്ഷ യുകെ നാലാമത് ദേശീയ ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ഗ്രാന്‍ഡ് ഫിനാലെ 2026 നവംബര്‍ 14 ശനിയാഴ്ച ലിവര്‍പൂളില്‍ നടക്കും. 

യുകെയുടെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിച്ച 17 റീജിയണല്‍ ടൂര്‍ണമെന്റുകളും വിജയകരമായി പൂര്‍ത്തിയായതോടെ, ദേശീയ കിരീടത്തിനായുള്ള പോരാട്ടത്തിന് അരങ്ങൊരുങ്ങിയിരിക്കുകയാണ്.

റീജിയണല്‍ മത്സരങ്ങളിലായി മാറ്റുരച്ച 250-ലധികം ടീമുകളില്‍ നിന്ന് മികവ് തെളിയിച്ച 51 ടീമുകളാണ് ദേശീയ ഗ്രാന്‍ഡ് ഫിനാലെയിലേക്ക് യോഗ്യത നേടിയിരിക്കുന്നത്. വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ടീമുകളുടെ മികച്ച പങ്കാളിത്തവും കായികപ്രേമികളുടെ ആവേശകരമായ പിന്തുണയും ഈ വര്‍ഷത്തെ ടൂര്‍ണമെന്റിനെ സമീക്ഷ യുകെയുടെ ശ്രദ്ധേയമായ ദേശീയ കായികമേളകളിലൊന്നാക്കി മാറ്റിയിട്ടുണ്ട്.

2026 നവംബര്‍ 14 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെ, Woodchurch High Sports Complex, Carr Bridge Road, Wirral, CH49 7NG-ല്‍ നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ ദേശീയ കിരീടത്തിനായുള്ള വാശിയേറിയ മത്സരങ്ങള്‍ അരങ്ങേറും.

വിജയവും പരാജയവും എന്നതിലുപരി കായിക സൗഹൃദം, കൂട്ടായ്മ, സഹകരണം, ഐക്യം എന്നിവയുടെ സന്ദേശമാണ് ടൂര്‍ണമെന്റ് മുന്നോട്ടുവയ്ക്കുന്നത്. യുകെയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന മലയാളികളെ ഒരേ കായികവേദിയില്‍ ഒന്നിപ്പിക്കുന്നതിനൊപ്പം, വ്യത്യസ്ത ഭാഷാ-ദേശീയ പശ്ചാത്തലങ്ങളിലുള്ളവര്‍ക്കിടയില്‍ സൗഹൃദവും പരസ്പര സഹകരണവും വളര്‍ത്തുന്നതിനുള്ള അവസരമായും ഈ കായികമേള മാറുന്നു.

 

പ്രവാസജീവിതത്തിലെ തിരക്കുകള്‍ക്കിടയിലും ആരോഗ്യകരമായ ജീവിതശൈലിയും കായിക സംസ്‌കാരവും പ്രോത്സാഹിപ്പിക്കുക, യുവതലമുറയ്ക്ക് കൂടുതല്‍ കായികാവസരങ്ങള്‍ ഒരുക്കുക, വിവിധ പ്രദേശങ്ങളിലെ അംഗങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് സമീക്ഷ UK ദേശീയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.

 

ഗ്രാന്‍ഡ് ഫിനാലെയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി നാഷണല്‍ ബാഡ്മിന്റണ്‍ കോര്‍ഡിനേഷന്‍ കമ്മറ്റി ജെനറല്‍ കണ്‍വീനര്‍ അവലിന്‍ ചീരാനും ചെയര്‍മാന്‍ സ്വരൂപ് കൃഷ്ണനും അറിയിച്ചു. മത്സരങ്ങള്‍ സുഗമമായും പ്രൊഫഷണല്‍ നിലവാരത്തിലും നടത്തുന്നതിനാവശ്യമായ എല്ലാ സംഘാടക ക്രമീകരണങ്ങളും പൂര്‍ത്തിയായതായി സംഘാടക സമിതിയും അറിയിച്ചു.

 

 

 

ടൂര്‍ണമെന്റിന്റെ വിജയത്തിനായി സഹകരിച്ച റീജിയണല്‍ കമ്മിറ്റികള്‍, മത്സരാര്‍ത്ഥികള്‍, സംഘാടകര്‍, സ്‌പോണ്‍സര്‍മാര്‍, വളണ്ടിയര്‍മാര്‍, കായികപ്രേമികള്‍, പിന്തുണ നല്‍കിയ എല്ലാവര്‍ക്കും സമീക്ഷ UK ദേശീയ കമ്മിറ്റി നന്ദി രേഖപ്പെടുത്തി.

 

സമീക്ഷ UK നാലാമത് ദേശീയ ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ഗ്രാന്‍ഡ് ഫിനാലെയിലേക്ക് എല്ലാ കായികപ്രേമികളെയും ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നതായി ദേശീയ കമ്മിറ്റി അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.