CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 7 Minutes 50 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ മീറ്റിങ് ബര്‍മിംഗ്ഹാമില്‍ നടന്നു

സമ്മേളനം രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്തു.

ബര്‍മിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പാസ്റ്ററല്‍ കൗണ്‍സില്‍ മീറ്റിങ് ബര്‍മിംഗ്ഹാമിലെ മേരി വെയിലിലുള്ള ഔര്‍ ലേഡി ഓഫ് അസംപ്ഷന്‍ പള്ളിയിലും മാര്‍ യൗസേഫ് പാസ്റ്ററല്‍ ഹൗസിലുമായി  നടന്നു. രാവിലെ  ഖുഥ്ആ( യാമപ്രാര്‍ത്ഥന) പ്രാര്‍ത്ഥന യോടെ ആരംഭിച്ച സമ്മേളനം രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്തു.

രൂപത പ്രോട്ടോസിഞ്ചെല്ലൂസ് വെരി റെവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, ചാന്‍സിലര്‍ റെവ. ഡോ. മാത്യു പിണക്കാട്ട്, പാസ്റ്ററല്‍ ഹൗസ് ഡയറക്ടര്‍ റെവ. ഫാ. ജിസ്‌മോന്‍ കീരാന്‍തടത്തില്‍ എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു സംസാരിച്ചു. റെവ ഡോ  ജോണ്‍ പുളിന്താനത്ത് അടുത്ത പഞ്ചവത്സര അജപാലന പദ്ധതിയെക്കുറിച്ചുള്ള  പ്രാഥമിക രേഖ അവതരിപ്പിച്ചു . രൂപത ഫിനാന്‍സ് ഓഫീസര്‍ റെവ. ഫാ. ജോ മൂലശ്ശേരി വി.സി. കഴിഞ്ഞ ഒരു വര്‍ഷത്തെ വരവുചെലവ് കണക്കുകള്‍ അവതരിപ്പിച്ചു.പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി റോമില്‍സ് മാത്യു മുരിങ്ങമറ്റത്തില്‍ കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു

രൂപതയുടെ മുന്‍വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ അവലോകനവും വരുംവര്‍ഷത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങളും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്തു. പാസ്റ്ററല്‍ കൗണ്‍സില്‍ കോര്‍ കമ്മറ്റി അംഗങ്ങളുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകള്‍ രൂപത സി.ഐ.ഒ. ട്രസ്റ്റി ആന്‍സി ജാക്‌സണ്‍ ക്രോഡീകരിച്ച് അവതരിപ്പിച്ചു .

തുടര്‍ന്ന് അഭിവന്ദ്യ പിതാവിന്റെ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാന അര്‍പ്പണത്തില്‍ രൂപത കൂരിയ അംഗങ്ങളും മറ്റു വൈദികരും സഹകാര്‍മികരായി. 'നമ്മുടെ ഹൃദയവും ആത്മാവും ശരീരവും മനസ്സും എല്ലാം കര്‍ത്താവിന് നല്‍കിയാല്‍ മാത്രമേ നിത്യജീവന്‍ അവകാശമാക്കുവാന്‍ സാധിക്കുകയുള്ളൂ എന്നും, ഈശോയെ ലഭിക്കാനും അവനോട് ഒന്നാകുവാനും വേണ്ടിയാകണം വിശ്വാസിയുടെ ജീവിതം' എന്നും അഭിവന്ദ്യ പിതാവ് വിശുദ്ധ കുര്‍ബാനമധ്യേ നല്‍കിയ വചനസന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.

ബിര്‍മിംഗ് ഹാം റീജിയണല്‍ കൗണ്‍സില്‍ സെക്രെട്ടറി  ദാസന്‍ നെറ്റിക്കാടന്‍ സമ്മേളനത്തിന് നന്ദി അര്‍പ്പിച്ചു. കോര്‍ കമ്മറ്റി അംഗം ജെയ്സമ്മ ബിജോ തോമസ്  സമ്മേളന നടപടികള്‍ ഏകോപിപ്പിച്ചു .

 

ഷൈമോന്‍ തോട്ടുങ്കല്‍




കൂടുതല്‍വാര്‍ത്തകള്‍.