
















ദൈവ വചനം കലാരൂപങ്ങളിലൂടെ വേദിയില്‍ അണിനിരന്നപ്പോള്‍ വിശ്വാസ സമൂഹത്തിന് അതൊരു മനോഹര കാഴ്ചയായി മാറി. സിഎസ്എംഇജിബി ബ്രിസ്റ്റോള്‍കാര്‍ഡിഫ് റീജിയന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ബൈബിള്‍ കലോത്സവം കാണികള്‍ക്ക് മികച്ചൊരു വിരുന്നായി മാറി. വിശ്വാസവും കലാപരമായ കഴിവുകളും ഒരുമിക്കുന്ന കലോത്സവത്തില്‍ മേഖലയിലെ വിവിധ പാരിഷുകളില്‍ നിന്നു വിജയിച്ചവര്‍ മത്സരത്തിന്റെ ഭാഗമായി. വാശിയേറിയ മത്സരത്തില്‍ കാര്‍ഡിഫില്‍ നിന്നുള്ള ഫാ പ്രജില്‍ പണ്ടാരപ്പറമ്പിലിന്റെ നേതൃത്വത്തിലുള്ള മാര്‍ തോമ സ്ലീഹാ ചര്‍ച്ച് ഒന്നാം സ്ഥാനം നേടി. റീജണല്‍ ഡയറക്ടര്‍ ഫാ ജിബിന്‍ പോള്‍ വാമറ്റത്തിലിന്റെ കൈയ്യില്‍ നിന്ന് ടീം കപ്പ് ഏറ്റുവാങ്ങി.

ഫാ ക്രിസ്റ്റോയുടെ നേതൃത്വത്തിലുള്ള സെന്റ് തോമസ് ചര്‍ച്ച് ബ്രിസ്‌റ്റോള്‍ രണ്ടാം സ്ഥാനം നേടി. മൂന്നാം സമ്മാനം ഫാദര്‍ ജോജോ തോമസ് പ്ലാചേരിലിന്റെ നേതൃത്വത്തിലുള്ള ന്യൂപോര്‍ട്ട് മിഷന്‍ കരസ്ഥമാക്കി. ഫാദര്‍ ജിബിന്‍ വാമറ്റത്തിന്റെ നേതൃത്വത്തിലുള്ള ഗ്ലോസ്റ്റര്‍ സെന്റ് മേരിസ് മിഷന്‍ നിസാര പോയന്റ് വ്യത്യാസത്തില്‍ നാലാം സ്ഥാനത്തെത്തി.

ബ്രിസ്റ്റോളിലെ ഫോസ്‌ഡേല്‍ അവന്യൂവിലുള്ള സെന്റ് ബെര്‍ണഡെറ്റ് കാത്തലിക് സെക്കന്‍ഡറി സ്‌കൂളിലാണ് ബൈബിള്‍ കലോത്സവം നടന്നത്. രാവിലെ എട്ടിന് വിശുദ്ധ കുര്‍ബാനയോടെ തുടക്കമായി.ഒമ്പതിന് ബൈബിള്‍ പ്രതിഷ്ഠയും ശേഷം വിവിധ വേദികളിലായി മത്സരങ്ങളും നടന്നു. വൈകിട്ട് ആറിന് സമാപനച്ചടങ്ങുകള്‍ നടന്നു.കലോത്സവത്തിന് റീജിയണല്‍ ഡയറക്ടര്‍ ഫാ. ജിബിന്‍ വാമറ്റത്തില്‍, ബൈബിള്‍ കലോത്സവ ഡയറക്ടര്‍ ഫാ. ജെയിന്‍ ജെ. പുളിക്കല്‍ , കോര്‍ഡിനേറ്റര്‍ ലൗലി മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.


പൊതുസമ്മേളനത്തില്‍ സിജി സെബാസ്റ്റ്യനും അനിത ഫിലിപ്പും വേദിയില്‍ സന്നിഹിതരായിരുന്നു.

ഫാ ക്രിസ്റ്റോ, ഫാ ജെയ്ന്‍ ജോസ് പുളിക്കല്‍, ഫാ പ്രജില്‍ പണ്ടാരപ്പറമ്പില്‍, ഫാ ജിജോ തോമസ് പ്ലാചേരില്‍, ഫാ ഷാജി പരിക്കപ്പള്ളില്‍, ഫാ ജോണ്‍സണ്‍ വെങ്ങപ്പറമ്പില്‍, ഫാ ജിബിന്‍ വാമറ്റത്തില്‍ എന്നിവര്‍ പൊതു സമ്മേളനത്തിന്റെ ഭാഗമായി.





യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് ഇക്കുറിയും കലോത്സവത്തിന്റെ മുഖ്യ സ്‌പോണ്‍സറായിരുന്നു.
