CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 42 Minutes 49 Seconds Ago
Breaking Now

ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ദീപാവലി ആഘോഷം ഭക്തിനിര്‍ഭരമായി

മിത്രസേവയുടെ നേതൃത്വത്തില്‍ നാമ സങ്കീര്‍ത്തന ഭജന്‍സ്, ദീപക്കാഴ്ച, ദീപാരാധന, അന്നദാനം എന്നിവയായിരുന്നു പ്രധാന പരിപാടികള്‍.

ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രം സംഘടിപ്പിച്ച ദീപാവലി ആഘോഷം ഭക്തിനിര്‍ഭരമായി നടന്നു. മോഹന്‍ജി ഫൗണ്ടേഷന്‍ യുകെയുടെ സഹകരണത്തോടെ ഒക്ടോബര്‍ 31 ശനിയാഴ്ച വൈകിട്ട് 6 മണി മുതല്‍ വെസ്റ്റ് തോര്‍ന്റണ്‍ കമ്മ്യൂണിറ്റി സെന്റര്‍, തോര്‍ന്റണ്‍ ഹീത്തില്‍ ആണ് ആഘോഷം നടന്നത്.

മിത്രസേവയുടെ നേതൃത്വത്തില്‍ നാമ സങ്കീര്‍ത്തന ഭജന്‍സ്, ദീപക്കാഴ്ച, ദീപാരാധന, അന്നദാനം എന്നിവയായിരുന്നു പ്രധാന പരിപാടികള്‍. ശ്രീ ഗുരുവായൂരപ്പന്റെയും ലക്ഷ്മി ദേവിയുടെയും സാന്നിധ്യത്തില്‍ ദീപപ്രഭയില്‍ തിളങ്ങിയ വേദി നിരവധി ഭക്തര്‍ക്ക് ദീപാവലിയുടെ ഐശ്വര്യവും ആത്മീയ അനുഭൂതിയും പകര്‍ന്നു.

ലണ്ടനിലെ മലയാളി സമൂഹം ഉള്‍പ്പെടെ നൂറുകണക്കിന് ഭക്തര്‍ പരിപാടിയില്‍ പങ്കെടുത്തു




കൂടുതല്‍വാര്‍ത്തകള്‍.