CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
25 Minutes 21 Seconds Ago
Breaking Now

വരും മാസങ്ങളില്‍ പലിശ നിരക്ക് വര്‍ദ്ധിക്കും; മുന്നറിയിപ്പുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ചീഫ് ഇക്കണോമിസ്റ്റ്; മോര്‍ട്ട്‌ഗേജ് നിരക്ക് കൂടാന്‍ ഇതില്‍ കൂടുതല്‍ എന്ത് വേണം?

ഉയര്‍ന്ന ഇന്ധന, ഗ്യാസ് വിലകള്‍ മൂലം അടുത്ത വര്‍ഷം സ്പ്രിംഗ് സീസണില്‍ പണപ്പെരുപ്പം 5 ശതമാനത്തിലേക്ക് എത്തുമെന്നാണ് കരുതുന്നത്

ക്രിസ്മസിന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പലിശ നിരക്ക് വര്‍ദ്ധന സമ്മാനമായി കിട്ടുമെന്ന് സൂചന നല്‍കി ചീഫ് ഇക്കണോമിസ്റ്റ്. പണപ്പെരുപ്പത്തെ നേരിടാന്‍ അടുത്ത മാസം പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് പുറമെ 2027 ആദ്യവും ഇത് ആവര്‍ത്തിക്കുമെന്നാണ് ഹൗ പില്‍ വ്യക്തമാക്കുന്നത്. 

മോര്‍ട്ട്‌ഗേജ് തിരിച്ചടവുകള്‍ കുത്തനെ ഉയര്‍ത്തുന്നതാണ് ഈ നീക്കം. അടുത്ത വര്‍ഷം ലോണുകള്‍ റീഫിനാന്‍സ് ചെയ്യുന്ന 2.3 മില്ല്യണ്‍ ഭവനഉടമകള്‍ക്ക് പലിശ നിരക്ക് വര്‍ദ്ധന കനത്ത തിരിച്ചടിയാകും. ഈ മാസം പലിശകള്‍ 3.75 ശതമാനത്തില്‍ നിന്നും 4 ശതമാനത്തിലേക്ക് വര്‍ദ്ധിപ്പിച്ച നടപടിയില്‍ നിന്നും ഏറെ മുന്നോട്ട് പോകേണ്ടതുണ്ടെന്ന് ഹൗ പില്‍ കൂട്ടിച്ചേര്‍ത്തു. 

കൂടുതല്‍ പലിശ നിരക്ക് വര്‍ദ്ധനവുകള്‍ക്ക് വഴിതെളിക്കുന്ന കാര്യങ്ങളാണ് കാണുന്നത്. പണപ്പെരുപ്പം 2 ശതമാനത്തിലേക്ക് എത്തിക്കേണ്ടത് അനിവാര്യമാണ്, അദ്ദേഹം പറഞ്ഞു. വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ സമ്പദ് വ്യവസ്ഥ 0.7% വളര്‍ച്ചയാണ് നേടിയത്. എന്നാല്‍ ഉയര്‍ന്ന ഇന്ധന, ഗ്യാസ് വിലകള്‍ മൂലം അടുത്ത വര്‍ഷം സ്പ്രിംഗ് സീസണില്‍ പണപ്പെരുപ്പം 5 ശതമാനത്തിലേക്ക് എത്തുമെന്നാണ് കരുതുന്നത്. 

ഈ സാഹചര്യത്തില്‍ പബ്ലിക്, പ്രൈവറ്റ് മേഖലയിലെ ജീവനക്കാര്‍ ശമ്പളവര്‍ദ്ധന ആവശ്യപ്പെടും. ഇത് ലഭിക്കുന്നതോടെ പണപ്പെരുപ്പം കൂടുതല്‍ കാലം ഉയര്‍ന്ന നിലയില്‍ നില്‍ക്കുമെന്ന് ഫില്‍ പ്രവചിക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.