CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 26 Minutes 10 Seconds Ago
Breaking Now

ജനല്‍വഴി ചാടിയ പിഞ്ചു കുഞ്ഞിനെ രക്ഷിച്ച് ഈസ്റ്റ് ലണ്ടന്‍ ഇന്‍ഫോഡ് മലയാളി ; അഭിനന്ദന പ്രവാഹം

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയ മലപ്പുറം സ്വദേശി മുഹമ്മദ് ജസീല്‍ താരമായത്.

യുകെയിലെ ഈസ്റ്റ് ലണ്ടന്‍ ഇന്‍ഫോഡില്‍ ചൊവ്വാഴ്ച മലയാളി നടത്തിയ രക്ഷാ പ്രവര്‍ത്തനം ശ്രദ്ധ നേടുകയാണ്. ഇന്‍ഫോഡിലെ ഹൈ റോഡില്‍ തിരക്കേറിയ വ്യാപാര മേഖലയിലെ കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ജനല്‍പ്പടിയില്‍ അപകടകരമായി തൂങ്ങി നിന്നിരുന്ന മൂന്നു വയസ്സുകാരിയെ മലയാളി യുവാവും ഒപ്പമുണ്ടായിരുന്ന ഒരു മെറ്റ് പൊലീസ് ഉദ്യോഗസ്ഥനും ചേര്‍ന്ന് സാഹസികമായി രക്ഷപ്പെടുത്തി.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയ മലപ്പുറം സ്വദേശി മുഹമ്മദ് ജസീല്‍ താരമായത്. കുട്ടിക്ക് യാതൊരു പരിക്കും സംഭവിച്ചിട്ടില്ലെന്ന് മെട്രോ പൊളിറ്റന്‍ പൊലീസ് അറിയിച്ചു.

ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് സംഭവം. ജനപ്പടിയില്‍ തൂങ്ങി നിന്ന കുഞ്ഞ് ഏതു സമയവും താഴേക്ക് വീഴുമെന്ന സ്ഥിതിയായിരുന്നു. സംഭവ സമയം അപകടം നടന്ന കെട്ടിടത്തിന്റെ അതേ നിരയിലെ മറ്റൊരു കെട്ടിടത്തിലെ രണ്ടാം നിലയിലെ താമസസ്ഥലത്തു നിന്നും സുഹൃത്തിനോട് ഫോണില്‍ സംസാരിക്കുകയായിരുന്നു മുഹമ്മദ് ജസീല്‍. ഡ്യൂട്ടിക്കായി തയ്യാറെടുക്കുന്നതിനിടെയാണ് ബഹളം കേട്ടത്. ഡ്യൂട്ടിക്ക് പോകാനുള്ള ഷര്‍ട്ട് ധരിക്കും മുമ്പേ അപകടവിവരം അറിഞ്ഞ് പുറത്തെത്തിയ യുവാവ് ജനല്‍ വഴി ചാടി അപകട സ്ഥലത്തെത്തുകയായിരുന്നു.

കുട്ടിയെ പിടിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥനും മുഹമ്മദ് ജസീലും താഴെ നിലയുറപ്പിച്ചു. താഴേക്ക് പതിച്ച കുഞ്ഞിനെ സുരക്ഷിതമായി ഇരുവരും താങ്ങിയെടുത്തു. വലിയ ദുരന്തം ഒഴിവായത് മലയാളി യുവാവിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ്. പൊലീസ് ഉദ്യോഗസ്ഥനും മുഹമ്മദ് ജസീലിനെ ചേര്‍ത്തു പിടിച്ച് അഭിനന്ദിച്ചു.

മലപ്പുറം ജില്ലയിലെ ചങ്ങരംകുളം മാന്തടം സ്വദേശിയാണ് മുഹമ്മദ് ജസീല്‍. കോണ്‍ഗ്രസ് നേതാവും ആലംകോട് പഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റ് സുലൈമാന്‍ മാന്തടത്തിന്റെ മകനായ ജസീല്‍ 2019ലാണ് എംബിഎ പഠനത്തിനായി യുകെയിലെത്തിയത്. പഠനം പൂര്‍ത്തിയായ ശേഷം ഈസ്റ്റ് ഹാമിലെ അനന്തപുരം റസ്റ്റൊറന്റില്‍ മാനേജറായി ജോലി ചെയ്യുകയാണ്. ഭാര്യ ഷാമിലയും മക്കളായ ഇസായേലും നവജാത ശിശുവായ ദാനിലും നാട്ടിലായതിനാല്‍ ജസീല്‍ നിലവില്‍ ലണ്ടനില്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. മാതാവ് റെജിമോള്‍.

രക്ഷാ പ്രവര്‍ത്തന വാര്‍ത്ത വന്നതോടെ സമൂഹ മാധ്യമങ്ങളില്‍ മുഹമ്മദ് ജസീലിന് അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐഒസി) യുകെ കേരള ചാപ്റ്ററും ഇന്ത്യന്‍ ഓവര്‍സീസ് യൂത്ത് കോണ്‍ഗ്രസ് യുകെ കേരള ചാപ്റ്ററും ചേര്‍ന്ന് മുഹമ്മദ് ജസീലിനെ ഈസ്റ്റ്ഹാമില്‍ വച്ച് ആദരിച്ചു. ഐഒസി യുകെ കേരള ചാപ്റ്റര്‍ പ്രസിഡന്റ് സുജു കെ ഡാനിയേലിന്റെയും എവൈസി പ്രസിഡന#്‌റ് എഫ്രോം സാം മറ്റപ്പള്ളിലിന്റെയും നേതൃത്വത്തില്‍ നടന്ന ചടങ്ങിലായിരുന്ു അനുമോദനം.മലയാളി സമൂഹത്തിന് തന്നെ അഭിമാനമായി മാറിയ ജസീലിന്റെ ധീരതയെ ചടങ്ങില്‍ പങ്കെടുത്ത നേതാക്കള്‍ പ്രത്യേകം അഭിനന്ദിച്ചു. ലണ്ടന്‍ മലയാളി സമൂഹത്തിന് അഭിമാന നിമിഷമായി മാറുകയാണ് ഈ രക്ഷാ പ്രവര്‍ത്തനം.

 




കൂടുതല്‍വാര്‍ത്തകള്‍.