CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 3 Minutes 55 Seconds Ago
Breaking Now

സാല്‍ഫോര്‍ഡ് രൂപതാ സീറോ മലബാര്‍ സമ്മേളനം സെപ്തംബര്‍ 28ന്

സാല്‍ഫോര്‍ഡ് രൂപതയിലെ സീഫോ മലബാര്‍ കുടുംബങ്ങള്‍ അണിനിരക്കുന്ന സീറോ മലബാര്‍ ഡേ അടുത്ത ഞായറാഴ്ച മാഞ്ചസ്റ്ററില്‍ വച്ച് നടക്കും.സെന്‍ട്രല്‍ മാഞ്ചസ്റ്ററിലെ സെന്റ് ജോസഫ് ദേവാലയത്തില്‍ വച്ച് നടക്കുന്ന രൂപതാ സമ്മേളനത്തില്‍ വിവിധ മാസ് സെന്ററുകളില്‍ നിന്നും രൂപതാ മക്കള്‍ നാം ഒരു കുടുംബം എന്ന സന്ദേശം ഉയര്‍ത്തി പരിപാടികളില്‍ പങ്കെടുക്കുവാന്‍ എത്തിച്ചേരും.ഉച്ചയ്ക്ക് 2ന് നടക്കുന്ന ആഘോഷപൂര്‍വ്വമായ സമൂഹബലിയോടെ പരിപാടികള്‍ക്ക് തുടക്കമാകും.യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേരുന്ന സീറോ മലബാര്‍ വൈദീകര്‍ ദിവ്യബലിയില്‍ കാര്‍മ്മികരാകും.ദിവ്യബലിയേ തുടര്‍ന്ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പൊതു സമ്മേളനത്തിന് തുടക്കമാകും. യുകെ സീറോ മലബാര്‍ കോര്‍ഡിനേറ്റര്‍ ഫാ തോമസ് പാറയടിയില്‍ മുഖ്യ അതിഥിയായി പരിപാടിയില്‍ പങ്കെടുക്കും.രൂപതയിലെ എട്ട് മാസ് സെന്ററുകളില്‍ നിന്നും എത്തിച്ചേരുന്ന പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന വിവിധങ്ങളായ കലാപരിപാടികള്‍ വേദിയ്ക്ക് നിറം പകരും.നാടന്‍ കലാരൂപങ്ങളും നൃത്ത ദൃശ്യാവിഷ്‌കാരങ്ങളും വേദിയെ പ്രകമ്പനം കൊള്ളിക്കുമ്പോള്‍ കലാപരിപാടികള്‍ മികച്ച വിരുന്നായി മാറും.രാത്രി 8ന് വിഭവ സമൃദ്ധമായ ഡിന്നറോടെ പരിപാടികള്‍ സമാപിക്കും.പരിപാടിയുടെ വിജയത്തിനായി സാല്‍ഫോര്‍ഡ് രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ തോമസ് തൈക്കൂട്ടത്തിലിന്റെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ച് വരുന്നു.മാസങ്ങളായി നടന്നുവരുന്ന പരിശീലനത്തിനൊടുവിലാണ് കലാപരിപാടികള്‍ വേദിയില്‍ എത്തുക.സാല്‍ഫോര്‍ഡ് രൂപതാ സീറോ മലബാര്‍ കൂടുംബ കൂട്ടായ്മയിലേക്ക് ഏവരേയും ഭാരവാഹികള്‍ സ്വാഗതം ചെയ്യുന്നു.

വേദിയുടെ വിലാസം

സെന്റ് ജോസഫ് ചര്‍ച്ച്

പോര്‍ട്‌ലാന്‍ഡ് ക്രെസന്റ്

ലോങ്ങ്‌സൈറ്റ്

മാഞ്ചസ്റ്റര്‍

 




കൂടുതല്‍വാര്‍ത്തകള്‍.