CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 50 Minutes Ago
Breaking Now

യുക്മ യോര്‍ക്ഷയര്‍ ആന്റ് ഹംബര്‍ റിജിയന്‍ കായിക മത്സരങ്ങള്‍ക്ക് ഉജ്ജ്വല പരിസമാപ്തി.....ഹിമ ചാമ്പ്യന്‍മാര്‍....... ഷെഫീല്‍ഡ് റണ്ണര്‍ അപ്പ്....... ഗ്രിംസ് ബിയും കീത്ലിയും മൂന്നും നാലും സ്ഥാനങ്ങളില്‍

ജൂണ്‍ 21 നു ബാണ്‍സ്ലി  കേരള കള്‍ചറല്‍ അസോസിയേഷന്റെ ആതിഥേയത്വത്തില്‍  ബാണ്‍സ്ലിയിലെ ഗൊറോത്തി ഹയ്‌മെന്‍ സ്റ്റേഡിയത്തില്‍ വെച്ച്  നടന്ന 2025 യുക്മ യോര്‍ക്ഷയര്‍ ആന്റ് ഹംബര്‍ റീജിയന്‍ കായിക  മത്സരങ്ങളില്‍  ഹള്‍ ഇന്‍ഡ്യന്‍ മലയാളി അസോസിയേഷന്‍ (ഹിമ) 143 പോയിന്റുമായി ഓവര്‍ ഓള്‍ ചാമ്പ്യന്മാരായി. 90 പോയിന്റുമായി ഷെഫീല്‍ഡ് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ റണ്ണറപ് ആയപ്പോള്‍  78 പോയിന്റുമായി ഗ്രിംസ്ബി കേരളൈറ്റ്‌സ് അസോസിയേഷനും 57 പോയിന്റുമായി കീത്ലി മലയാളി അസോസിയേഷനും യഥാക്രമം  മൂന്നും നാലും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

രാവിലെ 8 മണിമുതല്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ചെസ്‌ററ് നമ്പറുകള്‍ വിതരണം ചെയ്തു.  8.45നു യുക്മ നാഷണല്‍ ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ യുക്മ പതാക ഉയര്‍ത്തിക്കൊണ്ടു തുടങ്ങിയ കായിക മാമാങ്കം വൈകിട്ട് 8.30 വരെ നീണ്ടുനിന്നു. 

യുക്മ യോര്‍ക്ഷയര്‍ ആന്റ് ഹംബര്‍ റീജിയന്‍ പ്രസിഡന്റ് അമ്പിളി എസ് മാത്യൂസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബാര്‍ണ്‍സ്ലി മേയര്‍ കൗണ്‍സിലര്‍ ഡേവിഡ് ലീച്ച് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മേയറസ് ആലിസണ്‍ ലീച്ച് കൗണ്‍സിലേഴ്‌സ് ഹെയ് വാര്‍ഡ്, ചെറിഹോം, റേയ്ചല്‍ പേയ്‌ലിംഗ് - ഹെഡ് ഓഫ് സ്‌ട്രോംഗര്‍ കമ്മ്യൂണിറ്റീസ്  പബ്ലിക് ഹെല്‍ത്ത് ആന്റ് കമ്മ്യൂണിറ്റീസ് ഫ്രം ബാര്‍ണ്‍സ്ലി , നാഷണല്‍ വൈസ് പ്രസിഡന്റ് വര്‍ഗീസ് ഡാനിയേല്‍, നാഷണല്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ ജോസ് വര്‍ഗീസ്, റീജിയന്‍ സെക്രട്ടറി അജു തോമസ്, ട്രഷര്‍ ഡോ.ശീതള്‍ മാര്‍ക്ക്, വൈസ് പ്രസിഡന്റുമാരായ ഡോ. അഞ്ജു ഡാനിയല്‍, ജിജോ ചുമ്മാര്‍, ജോയിന്റ് സെക്രട്ടറിമാരായ  വിമല്‍ ജോയ്, ബിജിമോള്‍ രാജു,  ജോയിന്റ് ട്രഷറര്‍ അരുണ്‍ ഡൊമിനിക്, സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ സുജീഷ് പിള്ള, ആര്‍ട്‌സ് കോ ഓര്‍ഡിനേറ്റര്‍ ആതിര മജ്‌നു,  പി ആര്‍ ഓ ജേക്കബ് കളപ്പുരക്കല്‍, വള്ളം കളി കോര്‍ഡിനേറ്റര്‍ എല്‍ദോ എബ്രഹാം, യുക്മ ന്യൂസ് കോര്‍ഡിനേറ്റര്‍ ബാബു സെബാസ്റ്റ്യന്‍, യുക്മ ചാരിറ്റി കോര്‍ഡിനേറ്റര്‍ റൂബിച്ചന്‍ എന്നിവരും സന്നിഹിതരായിരുന്നു

നാഷണല്‍ കൗണ്‍സില്‍ മെമ്പര്‍ ജോസ് വര്‍ഗീസ് ഫ്‌ലാഗ് ഓഫ് ചെയ്ത് ആരംഭിച്ച വര്‍ണ്ണശബളമായ മാര്‍ച്ചു പാസ്റ്റിന്റെ  സല്യൂട്ട് മേയറും റീജിയണല്‍ പ്രസിഡന്റും ഏറ്റുവാങ്ങി. പതിമൂന്ന് അസോസിയേഷനുകളില്‍ നിന്നും മുന്നൂറില്‍ പരം കായിക താരങ്ങള്‍ പങ്കെടുത്ത കായികമത്സരങ്ങളില്‍ റീജിയനില്‍ നിന്നുള്ള അനേകം കായിക പ്രേമികളുടെ പങ്കാളിത്തം എടുത്ത് പറയേണ്ടതാണ്. വോളന്റിയേഴ്‌സിന്റ ആത്മാര്‍ത്ഥമായ സഹകരണം കൊണ്ട് ഒരേ സമയം ട്രാക്കിലും ഫീല്‍ഡിലുമായി  വിവിധ ഇനങ്ങള്‍ നടത്തികൊണ്ട്  മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ മുന്‍ നാഷണല്‍ ജോയിന്റ് സെക്രട്ടറി സാജന്‍ സത്യന്‍ ഓഫീസ് കാര്യങ്ങള്‍ നിര്‍വഹിച്ചു. 

പുരുഷ വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യനായി  വിനീഷ് പി വിജയനും  വനിതാ വിഭാഗത്തില്‍ നിരഞ്ജന വിനീഷും, ഗാബിന്‍ ഗ്രൈജോയും  ചാമ്പ്യന്‍മാരായി. സ്‌പോര്‍ട്ട്‌സ് ഡേയോട് അനുബന്ധിച്ച് നടത്തിയ ഫുട്‌ബോള്‍ ടൂര്‍ണ്‍മെന്റില്‍ സ്‌കന്‍തോര്‍പ് മലയാളി അസ്സോസിയഷന്‍ (SMA) ചാമ്പ്യന്മാരായപ്പോള്‍ . ലീഡ്‌സ്  (LIMA) രണ്ടാം സ്ഥാനം നേടി. 13 ടീമുകള്‍ പങ്കെടുത്ത ശക്തമായ മത്സരങ്ങള്‍ക്കൊടുവില്‍ സമയം അതിക്രമിച്ചതിനാല്‍ നറുക്കെടുപ്പിലൂടെയാണ് ഫുട്‌ബോള്‍ ചാമ്പ്യനെ തിരഞ്ഞെടുത്തത്. 

കാണികളില്‍ അത്യധികം ആവേശം ഉണര്‍ത്തിയ വടംവലി മത്സരവും നടന്നു. 7 ടീമുകള്‍ പങ്കെടുത്ത കനത്ത മത്സരത്തിനൊടുവില്‍ ഷെഫീല്‍ഡ് ജേതാക്കളും ചെസ്റ്റര്‍ഫീല്‍ഡ് റണ്ണര്‍ അപ്പുമായി.വിജയികള്‍ക്ക് റീജിയണല്‍ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ട്രോഫികളും മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. 

റീജിയനില്‍ വ്യക്തിഗത ഇനങ്ങളിലും ഗ്രൂപ്പ് ഇനങ്ങളിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ വര്‍ക്കായിരിക്കും ജൂണ്‍ 28 നു ബര്‍മ്മിംങ്ങമില്‍ നാഷണല്‍ സ്‌പോര്‍ട്ട്‌സില്‍ മത്സരിക്കുവാന്‍ അവസരമുള്ളത്. ഈ കായിക മാമാങ്കം ഒരു അത്യുജ്ജ്വല വിജയമാക്കി തന്ന എല്ലാവരെയും കമ്മിറ്റി അംഗങ്ങള്‍ നന്ദി അറിയിച്ചു. കമ്മിറ്റി അംഗങ്ങള്‍ ഒരേ യൂണിഫോമിലുള്ള സ്‌പോര്‍ട്‌സ് ഗിയറില്‍ വന്നതും ഒരുമയുടെയും ഐക്യത്തിന്റെയും സന്തോഷത്തിന്റെയും പ്രതീകങ്ങളായി. റീജിയനിലുള്ളവര്‍ക്ക് പരസ്പരം കാണുവാനും സംസാരിക്കുവാനും സൗഹൃദം പുതുക്കുവാനും കഴിഞ്ഞു. 

റീജിയണല്‍ കായിക മത്സരങ്ങളില്‍ അന്റോണിയോ ഗ്രോസറീസ് , സെനിത്ത് സോളിസിറ്റേഴ്‌സ്, ജിയ ട്രാവല്‍സ്, ജെ എം പി സോഫ്‌റ്റ്വേയര്‍, തക്കോലം റെസ്റ്റോറന്റ് ഷെഫീല്‍ഡ് എന്നിവര്‍ സ്‌പോണ്‍സേഴ്സായിരുന്നു.

യുക്മ യോര്‍ക് ഷെയര്‍ & ഹംമ്പര്‍ റീജിയന്‍ കായികമേള മികച്ച വിജയമാക്കാന്‍ സഹകരിച്ച എല്ലാവര്‍ക്കും റീജിയന്‍ കമ്മിറ്റിക്കു വേണ്ടി ദേശീയ സമിതിയംഗം, ദേശീയ സമിതിയംഗം ജോസ് വര്‍ഗീസ്, പ്രസിഡന്റ് അമ്പിളി മാത്യൂസ്, സെക്രട്ടറി അജു തോമസ് എന്നിവര്‍ നന്ദി അറിയിച്ചു.

 

 




കൂടുതല്‍വാര്‍ത്തകള്‍.