CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Minutes 19 Seconds Ago
Breaking Now

ഷെവലിയര്‍ വി.സി. സെബാസ്റ്റ്യന് ബാംഗ്ലൂരില്‍ സ്വീകരണം സെപ്തംബര്‍ 24ന്

ആഗോള കത്തോലിക്കാസഭയുടെ അംഗീകാരമായ ഷെവലിയര്‍ പദവി ലഭിച്ച സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബബാസ്റ്റ്യന് ബാംഗ്ലൂരില്‍ സ്വീകരണം നല്‍കുന്നു. ബാംഗ്ലൂര്‍ സീറോ മലബാര്‍ മിഷന്റെ ആഭിമുഖ്യത്തില്‍ ബാംഗ്ലൂര്‍ കല്‍ക്കരെ സെന്റ് ജോസഫ്‌സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ സെപ്തംബര്‍ 24ന് നടക്കുന്ന സമ്മേളനം സീറോ മലബാര്‍ സഭ മുന്‍ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്‍ ഉദ്ഘാടനം ചെയ്യും.  സീറോ മലബാര്‍ എപ്പിസ്‌കോപ്പല്‍ വികാര്‍ റവ.ഡോ.മാത്യു കോയിക്കര അദ്ധ്യക്ഷത വഹിക്കും.  ബാംഗ്ലൂര്‍ ലെയ്റ്റി കോര്‍ഡിനേറ്റര്‍ കെ.പി.ചാക്കപ്പന്‍ ആശംസകള്‍ നേരും.  

 

വിവിധ സീറോ മലബാര്‍ ഇടവകകളിലെ വികാരിമാര്‍, സണ്‍ഡേസ്‌കൂള്‍ അദ്ധ്യാപകര്‍, സംഘടനാ അല്മായ പ്രതിനിധികള്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതാണ്.  തുടര്‍ന്ന് ''സഭയില്‍ കുടുംബങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍'' എന്ന വിഷയത്തെക്കുറിച്ച് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് എത്തിച്ചേരുന്ന പ്രതിനിധികള്‍ക്കായി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ നയിക്കുന്ന ബോധവല്‍ക്കരണ ക്ലാസ് ഉണ്ടായിരിക്കുന്നതാണ്.




കൂടുതല്‍വാര്‍ത്തകള്‍.