കോട്ടയം ജില്ലയിലെ ഉൾനാടൻ ഗ്രാമങ്ങളിൽഒന്നായ കൂടല്ലൂരിന്റെ മക്കൾ ഒത്തുചേരുന്ന കൂടല്ലൂർ സംഗമം ഈ മാസം 24,25,26 തിയതികളിൽ നടക്കും . സോമർസെറ്റിലെ ബാർട്ടണ്‍ ക്യാമ്പിൽ ആണ് ഇക്കുറി സംഗമ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത് . കൂടല്ലൂരിന്റെ മരുമകൻ റെക്സിന്റെ ഗാനമേള , ഡെന്നി ജോസിന്റെ വിഭവ സമൃദ്ധമായ ആഹാരവും, കുട്ടികൾക്ക് മറക്കാനാവാത്ത അനുഭവങ്ങളുമായി സ്വിമ്മിംഗ് പൂളും കൂടിചേരുമ്പോൾ ഇക്കുറി ഏവർക്കും മറക്കാനാവാത്ത അനുഭവമായി സംഗമം മാറും.
ഒട്ടേറെ വിശിഷ്ട വ്യക്തികൾ പരിപാടിയിൽ പങ്കെടുക്കും . വിവിധങ്ങളായ കലാപരിപാടികൾ ആഘോഷ പരിപാടികൾക്ക് നിറം പകരും. കേരളം മുഴുവൻ പ്രസിദ്ധമായ കൂടല്ലൂർ വോളി , ഓൾ യു . കെ വടം വലി മത്സരം , എന്നിവ സംഗമ പരിപാടികളുടെ ഭാഗമായി നടക്കും .
കൂടുതൽ വിവരങ്ങൾക്ക് കമ്മിറ്റി അംഗങ്ങളായ ബേബി ,ബിനോയ് , ബോബി എന്നിവരുമായി ബന്ധപ്പെടണ്ണം.