സി.എസ്.ഐ.ആറിലെ ശാസ്ത്രജ്ഞനും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക്ക് ഹെറിറ്റേജിന്റെ സ്ഥാപകനുമായ ഡോക്ടർ എൻ. ഗോപാലകൃഷ്ണൻ മേയ്-3ന് മാഞ്ചസ്റ്ററില്‍ എത്തും. മാഞ്ചസ്റ്ററിലെ മലയാളി ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ വിതിങ്ങ്ടണിലെ ഗാന്ധി ഹാളില്‍ നടക്കുന്ന ഏകദിന പരിപാടിയില്‍ വൈകിട്ട് 3 ന് "ഭാരതീയ ദര്‍ശനങ്ങള്‍ക്ക് ആധുനിക ലോകത്തിലെ പ്രസക്തി, എന്ന വിഷയത്തെ കുറിച്ച് ശ്രീ.എന്‍ ഗോപാപാലകൃഷ്ണന്‍ പ്രഭാഷണം നടത്തുന്നതാണ്. തുടര്‍ന്നു ‘’എന്താണ് ഹിന്ദുയിസം’’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടക്കുന്ന ചര്‍ച്ചയും, ഉരുത്തിരിഞ്ഞു വരുന്ന ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടിയും നല്‍കും.
ശാസ്ത്രത്തിലധിഷ്ഠിതമായ ഭാരതത്തിന്റെ പാരമ്പര്യത്തെ പുനർവിചിന്തനം ചെയ്തുകൊണ്ടുള്ള ശ്രീ.എന്‍.ഗോപാലകൃഷ്ണന്റെ പ്രസംഗങ്ങൾ വളരെ പ്രശസ്തമാണ്. തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കിയ അദ്ദേഹം നിരവധി വിദേശ രാജ്യങ്ങളില്‍ തന്റെ പ്രഭാഷണങ്ങൾ നടത്താറുണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക്ക് ഹെറിറ്റേജിന്റെ ഇപ്പോഴത്തെ ഓണററി ഡയറക്ടറുമാണ് അദ്ദേഹം.
ഭാരതീയ സംസ്കാരത്തിലും സനാദന തത്വങ്ങളുടെ മഹത്വത്തിലും അഭിമാനിക്കുന്ന ഏവര്‍ക്കും ഈ പരിപാടിയിലേയ്ക്ക് സംഘാടകര്‍ സ്വാഗതം അറിയിക്കുന്നു.
അന്വേഷണങ്ങള്‍ക്ക് ബന്ധപ്പെടുക:
ഗോപകുമാര്‍ : 07932672467
സുമിത് ബാബു : 07545132255
ബിജു നായര്‍ : 07809673011
Venue: Gandhi hall
Gandhi Hall, Brunswick Rd,
Manchester , M20 4QB