CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 53 Seconds Ago
Breaking Now

കെന്റ് ഹിന്ദു സമാജത്തിന്റെ വിഷുദിനാഘോഷം - 2015

കെന്റ് ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഉത്സവമായ വിഷുദിനാഘോഷം 2015 ഏപ്രിൽ 15 ബുധനാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 5 മണി വരെ റെയ്നം മില്ലേനിയം സെന്ററിൽ വച്ച് നടത്തപ്പെടും. ആഘോഷത്തിനു മാറ്റ് കൂട്ടുവാനായി വിഷുക്കണി, വിഷുകൈനീട്ടം, വിഷു സദ്യ, കുട്ടികളുടെയും മുതിർന്നവരുടെയും കലാ-മത്സര പരിപാടികൾ എന്നിവ നടത്തപ്പെടുന്നതാണ്. തുടർച്ചയായി അഞ്ചാം വർഷമാണ്‌ കെന്റ് ഹിന്ദു സമാജം യുകെ മലയാളികൾക്കും സുഹൃത്തുക്കൾക്കും വേണ്ടി വിഷുദിനാഘോഷം സംഘടിപ്പിക്കുന്നത്. പ്രവാസ ജീവിത തിരക്കിനിടയിൽ അന്യമായി കൊണ്ടിരിക്കുന്ന ഇത്തരം ആഘോഷങ്ങൾ പുതു തലമുറയ്ക്ക് പരിചയപ്പെടുത്തി കൊടുക്കുക എന്ന സദുദ്ദേശത്തോടെയാണ് ഒട്ടേറെ ജീവകാരുണ്യ - സാമൂഹ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്ന കെന്റ് ഹിന്ദു സമാജത്തിനുള്ളത്. വിഷുദിനാഘോഷ പരിപാടികളിൽ പങ്കു ചേരുവാൻ ആഗ്രഹിക്കുന്ന സുമനസുകളെയും സുഹൃത്തുക്കളെയും ഹൃദയപൂർവ്വം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. 

വിലാസം:

The  Millennium Centre, Gatekeeper Chase, Rainham, Kent, United Kingdom , ME8 9BH

കൂടുതൽ വിവരങ്ങൾക്ക്: 07530191713 ശ്രീമതി. സുഗത ബിജു, 07973151975 ശ്രീമതി. വാണിശ്രീ സിബി, 07838170203, 07753188671671, 07735368567, 07740178228

 ഇ മെയിൽ - Kenthindusamajam@gmail.com

വെബ്‌സൈറ്റ് - www.kenthindusamajam.org

ഫേസ്ബുക്ക്‌ - https://www.facebook.com/kenthindusamaja

ട്വിറ്റർ - www.twitter.com/KentHindSamaj

 

 




കൂടുതല്‍വാര്‍ത്തകള്‍.