സന്ദർലാൻഡ്: ഈസ്റ്ററിന്റെ പുണ്യവും നൈർമല്യവും പേറുന്ന ആഘോഷപെരുമക്ക് സന്ദർലാൻഡ് മലയാളി കാത്തലിക് കമ്മ്യൂണിറ്റി ഒരുങ്ങുന്നു. ഏപ്രിൽ 18 ശനിയാഴ്ച ആഘോഷമായ ദിവ്യ ബലിയോടെ രാവിലെ 11 മണിക്ക് തുടങ്ങുന്ന പരിപാടികൾ ഉച്ചക്ക് 1 മണിക്ക് ഈസ്റ്റർ ലഞ്ചിന് ശേഷം കാത്തലിക് കമ്മ്യുണിറ്റി അംഗങ്ങളുടെ പ്രതിഭാ സംഗമത്താൽ സമ്പന്നമാകും . വൈകുന്നേരം അഞ്ചുമണിയോടെ അവസാനിക്കുന്ന സംഗമത്തിൽ സീറോ മലബാർ ചാപ്ലിൻ ബഹു. ഫാ. സജി തോട്ടത്തിലിന്റെ സാന്നിധ്യവും സെ. ജോസഫ്സ് ഇടവക വികാരി ബഹു. ഫാ. മൈക്കിൽ മക്കോയ് മുഖ്യ അതിഥിയുമായിരിക്കും. കളിയും ചിന്തയും സ്നേഹവും അടങ്ങുന്ന ഒരു സായം സന്ധ്യക്ക് കാതോർക്കുന്ന സന്ദർലാൻഡ് മലയാളികൾക്ക് കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ ഈസ്റ്റർ കാഴ്ചകളാവും കണ്ണിനും മനസ്സിനും കുളിർമയേകാൻ ഉണ്ടാകുക. ആഘോഷ പരിപാടികൾ സ്ടീല്സ് ഹാളിലും വിശുദ്ധ കുർബാന സെ. ജോസഫ്സ് പള്ളിയിലുമായിരിക്കും നടക്കുക .
കൂടുതൽ വിവരങ്ങൾക്ക്: 07590516672