ആടും പാട്ടുമായി അടിച്ചു പൊളിക്കുവാൻ യുകെയിലെ കാഞ്ഞിരപ്പള്ളിക്കാർ ഒരുങ്ങി കഴിഞ്ഞു. അടുത്ത ശനിയാഴ്ച ഡർബിയിലെ മോർട്ടണിലാണ് രണ്ടാമത സംഗമ പരിപാടികൾ നടക്കുന്നത്. രാവിലെ 10 മുതൽ പരിപാടികൾക്ക് തുടക്കമാകും. നാട്ടിൽ നിന്നുമ്മെത്തിയ മാതാപിതാക്കന്മാർ അടക്കം ഒട്ടേറെ വിശിഷ്ട വ്യക്തികൾ പങ്കെടുക്കും. പരിചയം പുതുക്കിയും വിവിധ കലാപരിപാടികളും ഗെയിമുകളുമായി ഒരു ദിവസം അടിച്ചു പൊളിക്കുവാനുള്ള തയ്യാറെടുപ്പിലാണ് കാഞ്ഞിരപ്പള്ളിക്കാർ.
ആഘോഷങ്ങളെ തുടർന്ന് വിഭവ സമൃദ്ധമായ ഡിന്നറോടെ പരിപാടികൾ സമാഗമിക്കും. ജന്മ നാടിന്റെ ഓർമ്മ പുതുക്കി സുഹൃത്തുക്കളെയും ബന്ധുക്കളെയും കണ്ടുമുട്ടുന്ന അസുലഭ മുഹൂർത്തങ്ങളിൽ പങ്കാളികളാകുവാൻ ഏവരെയും സംഗമം സ്വാഗതം ചെയ്യുന്നതായി സംഗമം കമ്മിറ്റിക്ക് വേണ്ടി ഭാരവാഹികൾ അറിയിച്ചു.
വിലാസം:
MORTON VILLAGE HALL , MAIN ROAD , MORTON , DERBISHIRE , DE556GS
കൂടുതൽ വ്വിവരങ്ങൾക്ക്:
അനിമോൻ തോമസ്: 07859897709
സോണിചാക്കോ: 07723306974