CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
28 Minutes 15 Seconds Ago
Breaking Now

യുക്മ മിഡ്‌ ലാണ്ട്സ് റീജണൽ കായികമേള ''ലോഗോ'' പ്രകാശനം ചെയ്തു

യുക്മ മിഡ്‌ ലാണ്ട്സ് റീജണൽ കായികമേള ജൂണ്‍ 20 ന് റെഡിച്ചില്‍ വച്ച് നടക്കും. കെ.സി.എ റെഡിച്ചിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കായിക മേളയ്ക്ക് വേദിയാകുന്നത് റെഡിച്ചിലെ എബ്ബി സ്പോർട്സ് സെന്റർ ആണ്. ഇതു തുടർച്ചയായ മൂന്നാം തവണയാണ് റെഡിച്ച് റീജണല്‍ കായിക മേളയ്ക്ക് വേദിയാകുന്നത്. മേളയുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തുവാൻ ഇന്നലെ ചേർന്ന കെ.സി.എ റെഡിച്ചിന്റെ പ്രത്യേക ആലോചന യോഗത്തിൽ കായികമേളയുടെ ''ലോഗോ'' പ്രകാശനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് ശ്രീ. പീറ്റർ ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യുക്മ ദേശിയ ഉപാധ്യക്ഷൻ ശ്രീ മാമ്മൻ ഫിലിപ്പ് റീജണൽ പ്രസിഡൻറ് ശ്രീ. ജയകുമാർ നായർ എന്നിവർ പ്രത്യേക ക്ഷണിതാക്കൾ ആയിരുന്നു. 

പ്രസ്തുത യോഗത്തിൽ വെച്ച് ശ്രീ. മാമ്മൻ ഫിലിപ്പ് റീജണൽ സ്പോർടസ് കോ ഓർഡിനേറ്റർ ശ്രീ.പോൾ ജോസഫിനു ലോഗോ നല്കികൊണ്ടാണ് പ്രകാശനം നിർവഹിച്ചത്. ലളിതവും  മനോഹരവുമായ ലോഗോ റീജനു വേണ്ടി തയ്യാറാക്കിയത് യുക്മ പി.ആർ.ഒ ശ്രീ. അനീഷ്‌ ജോണ്‍ ആണ്. മേളയുടെ ഒരുക്കങ്ങളെക്കുറിച്ച് യോഗം ചർച്ച ചെയ്യുകയും നാളിതു വരെയുള്ള പ്രവർത്തനങ്ങളിൽ തൃപ്തി രേഖപ്പെടുത്തുകയും വരും ദിവസങ്ങളിൽ ചെയ്യാനുള്ള കർമ്മ പരിപാടികൾക്ക് രൂപം നൽക്കുകയും ചെയ്തു.

യോഗത്തിൽ കെ.സി.എ റെഡിച്ച് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ആയ സ്റ്റാൻലി വെടൂർ , മാത്യു  വർഗീസ്‌, ടോമി  അഗസ്റ്റിൻ, രാജപ്പൻ വർഗീസ്‌, ജോർജ് ദേവസ്സി, ജസ്റ്റിൻ ജോസഫ്‌, ബെന്നി വർഗീസ്‌, ഷിബ ഷാജി, ലിസ്സി ജേക്കബ്‌ തുടങ്ങിയവർ പങ്കെടുത്തു. സെക്രട്ടറി ലിസൊ മോൻ മാപ്രന്നത് യോഗത്തിന് നന്ദി രേഖപ്പെടുത്തി. റിജിയനിലെ മുഴുവൻ കായിക പ്രേമികളും മേള ഒരു അവസരം ആയി പ്രയോജനപ്പെടുത്തണം എന്ന് യുക്മ റിജിയണൽ പ്രസിഡന്റ്‌ ജയകുമാർ നായർ അഭ്യർഥിച്ചു. 

കായികമേള നടക്കുന്ന വേദിയുടെ വിലാസം:

Abbey Stadium Sports Centre

Birmingham Road,

Redditch,

Worcestershire.

B97 6EJ




കൂടുതല്‍വാര്‍ത്തകള്‍.