CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 23 Minutes 31 Seconds Ago
Breaking Now

യുക്മ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് കായിക മത്സരം ആവേശോജ്ജ്വലമായി..... വാല്‍മ ചാമ്പ്യന്‍മാര്‍...... റെഡ്ഡിച്ച് റണ്ണര്‍ അപ്പ്....... അമ്മ മലയാളം മൂന്നാം സ്ഥാനത്ത്

റെഡ്ഡിച്ച് : യുക്മയുടെ ഏറ്റവും സജീവവും ശക്തവുമായ ഈസ്റ്റ് & വെസ്റ്റ് മിഡ്‌ലാന്‍സ് റീജയന്റെ അത്യന്തം വാശിയേറിയ മത്സരം ജൂണ്‍ 21 നു് ശനിയാഴ്ച റെഡ്ഡിച്ചില്‍ നടത്തപ്പെട്ടു. രാവിലെ നടന്ന കായിക മേളയുടെ ഫ്‌ലാഗ് ഓഫ് റെഡ്ഡിച്ച് മേയര്‍ ജോആന്‍ കെയ്‌നും യുക്മ നാഷണല്‍ വൈസ് പ്രസിഡന്റ് സ്മിത തോട്ടവും ചേര്‍ന്ന് നിര്‍വ്വഹിച്ചു.

കായിക മേളയുടെ ഔപചാരികമായ ഉദ്ഘാടനം യുക്മ ദേശീയ അദ്ധ്യക്ഷന്‍ അഡ്വ.എബി സെബാസ്റ്റ്യന്‍ നിര്‍വ്വഹിച്ചു. യോഗത്തില്‍ റീജണല്‍ പ്രസിഡന്റ് അഡ്വ. ജോബി പുതുകുളങ്ങര അദ്ധ്യക്ഷനായിരുന്നു. നാഷണല്‍ ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍, നാഷണല്‍ വൈസ് പ്രസിഡന്റ് സ്മിത തോട്ടം,വള്ളം കളി കോര്‍ഡിനേറ്റര്‍ ഡിക്‌സ് ജോര്‍ജ്ജ് മിഡ്‌ലാന്‍ഡ്‌സില്‍ നിന്നുള്ള നാഷണല്‍ കമ്മിറ്റിയംഗം ജോര്‍ജ്ജ് തോമസ്, സ്‌പോര്‍ട്‌സ് കോഡിനേറ്റര്‍ സജ്ജീവ് സെബാസ്റ്റ്യന്‍ എന്നിവര്‍ കായിക താരങ്ങള്‍ക്ക് വിജയാശംസകള്‍ നേര്‍ന്നു.റീജണല്‍ സെക്രട്ടറി ലൂയിസ് മേനാച്ചേരി സ്വാഗതവും റീജണല്‍ ട്രഷറര്‍ പോള്‍ ജോസഫ് നന്ദിയും പറഞ്ഞു.   

   

കായിക മേളയുടെ വിജയത്തിനായി റീജണല്‍ ഭാരവാഹികളായ രാജപ്പന്‍ വര്‍ഗ്ഗീസ് ,അരുണ്‍ ജോര്‍ജ്ജ്, രേവതി അഭിഷേക്, രാജീവ് ജോണ്‍, സനല്‍ ജോസ്, ബെറ്റ്‌സ്,അരുണ്‍ സെബാസ്റ്റ്യന്‍  തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

രാവിലത്തെ സെഷന്‍ കഴിഞ്ഞപ്പോള്‍ വാല്‍മ വാര്‍വിക്ക് കെ സി എ റെഡ്ഡച്ചിനേക്കാള്‍ പോയന്റ് നിലയില്‍ വളരെ പുറകിലായിരുന്നു.എന്നാല്‍ റിലേ ഫലങ്ങള്‍ വന്നപ്പോള്‍ വാല്‍മ വാര്‍വിക് പോയന്റ് നിലയില്‍ മുന്നിലെത്തുകയായിരുന്നു. എല്ലാവരേയും അത്യന്തം ആവേശത്തിലും അതോടൊപ്പം സമ്മര്‍ദ്ദത്തിലും ആക്കി ഒന്നാം സ്ഥാനത്തിനുള്ള പോരാട്ടം പെന്‍ഡുലത്തില്‍ ആടുന്നതുപോലെ നേരിയ വ്യത്യാസത്തില്‍ ആയിരുന്നു വാല്‍മ വാര്‍വിക്കും കെ സി എ റെഡ്ഡിച്ചും തമ്മില്‍. ഒടുവില്‍ അവസാന ഇനമായ ലോങ്ങ് ജംപില്‍ വാല്‍മയുടെ സെക്രട്ടറി ജോസ് പാറയ്ക്കല്‍ നടത്തിയ മിന്നും പ്രകടനമായിരുന്നു വാല്‍മയ്ക്ക് ഒന്നാം സ്ഥാനം ഉറപ്പിക്കാനുള്ള നിര്‍ണ്ണായക നിമിഷത്തിലേക്ക് നയിച്ചത്.

അത്യന്തം വാശിയേറിയ മത്സരം കലാപ്രേമികളേയും കാണികളേയും ആവേശഭരിതരാക്കി ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ വാര്‍വിക് & ലെമിങ്ങ്ടണ്‍ അസോസിയേഷന്‍(വാല്‍മ) വാര്‍വിക് 211 പോയന്റോടെ ഒന്നാം സ്ഥാനവും, കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ (കെ സി എ)റെഡ്ഡിച്ച് 193 പോയന്റോടെ രണ്ടാം സ്ഥാനവും, അമ്മ മലയാളം മാന്‍സ് ഫീല്‍ഡ് 80 പോയന്റോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

 കായികമേളയില്‍ യഥാക്രമം ഒന്നും  രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ വാല്‍മ വാര്‍വിക് കെ സി എ റെഡ്ഡിച്ച് അമ്മ മലയാളം മാന്‍സ് ഫീല്‍ഡ് എന്നിവര്‍ക്കുള്ള ട്രോഫിയും മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും യുക്മ ദേശീയ ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ നിര്‍വ്വഹിച്ചു.

UUKMA East & West Midlands റീജിയണല്‍  സ്‌പോര്‍ട്‌സ് ഡേ വിജയകരമാക്കാന്‍ താഴെ കൊടുത്തിരിക്കുന്ന വ്യക്തികളും  പ്രസ്ഥാനങ്ങളും നിര്‍ലോഭമായി 

നല്‍കിയ മുഴുവന്‍ പ്രവര്‍ത്തനത്തിനും സഹകരണത്തിനും 

ഹൃദയ പൂര്‍വ്വമായ നന്ദിയും ആദരവും അറിയിക്കുന്നു .

കേരള കള്‍ച്ചറല്‍ അസോസിയേഷന്‍(KCA) റെഡ്ഡിച്ച് പ്രസിഡന്റ്  ശ്രീ. ബിന്‍ജു ജേക്കബ്, സെക്രട്ടറി  ശ്രീ. അഭിലാഷ് സേവ്യര്‍, മറ്റു കമ്മിറ്റി അംഗങ്ങള്‍, കൂടാതെ റെഡ്ഡിച്ചില്‍ നിന്നുള്ള  ശ്രീ. ടോമി അഗസ്റ്റ്യന്‍ (ഇവന്റ് കോര്‍ഡിനേറ്റര്‍) നന്ദി അറിയിക്കുന്നു.

പരിപാടിയുടെ സ്‌പോണ്‍സര്‍മാരായ Lifeline Protect, St John's travel's, Magic spoon, JMP software, UUKMA News.com, നിറം25 എന്നിവര്‍ക്കു പ്രത്യേകം നന്ദി അറിയിക്കുന്നു.

ശ്രീ.Jino sebastian (ന്യൂനീട്ടണ്‍ മലയാളി അസോസിയേഷന്‍) - പരിപാടിയുടെ ദിനം മുഴുവന്‍  അനൗണ്‍സ്മെന്റ് ചെയ്തതിനു നന്ദി അറിയിക്കുന്നു.

ശ്രീ. ഷാജോ ജോസ്, ശ്രീമതി. നിയ രഞ്ജിത്ത്, ശ്രീമതി. ജോവിറ്റ ജോര്‍ജ്, ഓഫീസ് കാര്യങ്ങള്‍ ഭംഗിയായി നടത്തിയതിന്പ്രത്യേകം നന്ദി അറിയിക്കുന്നു. ശ്രീ. ഫെലിന്‍ ജേക്കബ്,  ശ്രീ. തോമസ് ജോര്‍ജ്, ശ്രീ. ജോഫിന്‍ ജോര്‍ജ്, ഫോട്ടോകളും വീഡിയോകളും പകര്‍ത്തിയതിന് നന്ദി അറിയിക്കുന്നു.

വിഭവ സമര്‍ദമായ  രുചികരമായ ഭക്ഷണം ഒരുക്കിയതിന് മാജിക് കാറ്ററേഴ്സിന് നന്ദി അറിയിക്കുന്നു.

സ്റ്റേഡിയം ശുചിത്വം പുലര്‍ത്തിയതിന് ശ്രീമതി. ആത്മജ വിനു, ശ്രീ. അബിരാജ് എസ് പിള്ള    എന്നിവര്‍ക്കും നന്ദി അറിയിക്കുന്നു

മിഡ്‌ലാന്‍ഡ്‌സ് റീജിയണല്‍ കായിക മേള വലിയ വിജയമാക്കിയതിന് എല്ലാവര്‍ക്കും ദേശീയ സമിതിയംഗം ജോര്‍ജ് തോമസ്, പ്രസിഡന്റ് ജോബി പുതുകുളങ്ങര, സെക്രട്ടറി ലൂയിസ് മേനാച്ചേരി എന്നിവര്‍ റീജിയന്‍ കമ്മിറ്റിക്കു വേണ്ടി നന്ദി അറിയിച്ചു.

 

 

രാജപ്പന്‍ വര്‍ഗ്ഗീസ്

(പി ആര്‍ ഒ, യുക്മ മിഡ്‌ലാന്‍ഡ്‌സ്)

 

 




കൂടുതല്‍വാര്‍ത്തകള്‍.