CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
34 Minutes 55 Seconds Ago
Breaking Now

പിതാക്കന്മാരെ ആദരിച്ച് മക്കളും ഭാര്യമാരും; മാഞ്ചസ്റ്റർ കാത്തലിക് അസോസിയേഷന്റെ ഫാതെഴ്സ് ഡേ വർണാഭമായത് ഇങ്ങിനെ

പിതാക്കന്മാർക്ക് സർപ്രൈസ് വിരുന്നൊരുക്കി അവരെ ആദരിക്കാൻ മക്കളും ഭാര്യമാരും ഒത്തു ചേർന്നതോടെ മാഞ്ചസ്റ്റർ കാത്തലിക് അസോസിയേഷന്റെ  ഫാതെഴ്സ് ഡേ ആഘോഷങ്ങൾ വർണശമ്പളമായി. ബാഗുളി സെന്റ്‌ മാർട്ടിൻസ് പാരിഷ് ഹാളിൽ നടന്ന ആഘോഷ പരിപാടികൾ ജനപങ്കാളിത്തം കൊണ്ടും സംഘടന മികവു കൊണ്ടും ഏറെ മികവ് പുലർത്തി. ഷ്രൂസ്ബറി രൂപത സീറോ മലബാർ ചാപ്ലയിൻ റവ. ഡോ. ലോനപ്പൻ അരങ്ങാശേരിയെയും നാട്ടിൽ നിന്നെത്തിയ പിതാക്കന്മാരെയും വേദിയിലേക്ക് ആനയിച്ചതോടെ പരിപാടികൾക്ക് തുടക്കമായി.

പിതാക്കന്മാർ ചേർന്ന് റവ. ഡോ. ലോനപ്പൻ അരങ്ങശേരിയെ തലപ്പ്‌ അണിയിച്ചു ആദരിച്ചു. മക്കൾ അവരുടെ പിതാക്കന്മാരെ പറ്റി തയ്യാറാക്കിയ മെസേജുകൾ ചേർത്താണ് തലപ്പാവ് ഒരുക്കിയത്. തുടർന്ന് കേക്ക് മുറിച്ചു ഏവരും സന്തോഷം പങ്കിട്ടു. തുടർന്ന് ഗെയിമുകളും സ്നേഹ വിരുന്നും നടന്നു. റിൻസി സജിത്ത് അവതാരിക ആയി എത്തിയപ്പോൾ ഷിജി ജെയിസൻ, സ്മിത സാബു, അസീസ ടോമി തുടങ്ങിയവരും അസോസിയേഷൻ യൂത്ത് വിംഗും പരിപാടികൾക്ക് നേതൃത്വം നൽകി. അസോസിയേഷൻ പ്രസിഡന്റ്‌ ബിജു ആന്റണി, സെക്രട്ടറി നോയൽ ജോർജ് തുടങ്ങിയവർ പരിപാടികൾ ക്രമീകരിച്ച ഏവർക്കും നന്ദി രേഖപ്പെടുത്തി. പരിപാടിയോട് അനുബന്ധിച്ച് നടന്ന ക്വിസ് മത്സരത്തിലെ വിജയികൾക്കും പ്രായം കൂടിയ പിതാവിനും പ്രായം കുറഞ്ഞ പിതാവിനും കൂടുതൽ മക്കൾ ഉള്ള പിതാവിനും പ്രത്യേകം സമ്മാനങ്ങൾ വിതരണം ചെയ്തു.

കൂടുതൽ ഫോട്ടോകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക   




കൂടുതല്‍വാര്‍ത്തകള്‍.