CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Seconds Ago
Breaking Now

യുക്മ മിഡ്‌ലാണ്ട്‌സ് റീജനില്‍ നേപ്പാള്‍ ചാരിറ്റി അപ്പീല്‍ അവസാനിച്ചു; തുക ശനിയാഴ്ച ദേശീയ നേതൃത്വത്തിന് കൈമാറും

യുക്മ ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം, വിവിധ അസോസിയേഷനുകളുടെ നേതൃത്വത്തില്‍ മിഡ് ലാന്‍ഡസ് റീജനില്‍ നടന്നു വന്ന നേപ്പാള്‍ ചാരിറ്റി അപ്പീല്‍’ അവസാനിച്ചു . അംഗ അസോസിയേഷനുകളുടെയും പൊതുജനങ്ങളുടെയും പിന്തുണയോടെ സമാഹരിച്ച തുക ദേശീയ നേതൃത്വത്തിന് 18.07.2015 ശനിയാഴ്ച കൈമാറും. ശനിയാഴ്ച ബര്‍മിങ്ഹാമിലെ സട്ടോണ്‍ കോള്‍ഡ് ഫീൽഡിൽ വെച്ച് നടക്കുന്ന യുക്മ ദേശിയ കായിക മേളയുടെ വേദിയിൽ വച്ചായിരിക്കും തുക കൈമാറുക. അതോടൊപ്പം അംഗ സംഘടനകളില്‍ നിന്നും സമാഹരിച്ച തുക സംബന്ധിച്ച വിശദ വിവരങ്ങള്‍ പരസ്യപ്പെടുത്തുകയും ചെയ്യും.

ഡിസാസ്‌റ്റര്‍ എമര്‍ജന്‍സി കമ്മിറ്റിയുമായി പങ്കു ചേരുന്നതാണ് യുക്മ നേപ്പാള്‍ ദുരിതാശ്വാസ പദ്ധതി. പതിമുന്നു ചാരിറ്റി സംവിധാനങ്ങള്‍ ഉള്‍പെടുന്ന ഒരു ശൃഖലയാണ് ഡി ഇ സി. യുക്മയുടെ ചാരിറ്റി ഉദ്യമത്തിന് അംഗീകാരം കൊടുക്കുനത് വഴി പ്രവാസി മലയാളികളുടെ ഏറ്റവും വലിയ സംഘടനക്കു യുകെയുടെ മണ്ണില്‍ പ്രവര്‍ത്തന സാധ്യതയുടെ വാതായനം തുറന്നിടുകയാണ് ചെയ്തിരിക്കുന്നത്. യുകെ മലയാളികളുടെ ജനകീയ സംഘടന എന്ന നിലയില്‍ യുക്മയ്ക്കുള്ള സ്വാധീനത്തിന്റെ നേര്‍ക്കാഴ്ചയാണ് നേപ്പാള്‍ ചാരിറ്റിയിലൂടെ വെളിവാകുന്നതെന്ന് യുക്മ റീജണല്‍ പ്രസിഡണ്ട് ജയകുമാര്‍ നായര്‍ അഭിപ്രായപ്പെട്ടു.

 

ദേശീയ നേതൃത്വത്തിന്റെ ആഹ്വാനം ഏറ്റെടുത്ത് ഈ സംരംഭം വന്‍ വിജയമാക്കിയ യുക്മ അംഗങ്ങളെ റീജണല്‍ ചാരിറ്റി കോ ഓര്‍ഡിനെറ്റര്‍ ജോണ്‍സന്‍ യോഹന്നാന്‍ സെക്രട്ടറി ഡിക്‌സ് ജോര്‍ജ് ,ട്രഷറര്‍ സുരേഷ് കുമാര്‍ ദേ ശി യ നിർവാഹക സമിതിയംഗം അനീഷ്‌ ജോണ്‍ തുടങ്ങിയവർ പ്രത്യേകം അഭിനന്ദിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.