CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
30 Minutes 4 Seconds Ago
Breaking Now

പ്രശസ്ത ഗായകൻ വേണുഗോപാലിന്റെ 'വേണു ഗീതം' ലെസ്റ്ററിൽ സെപ്റ്റംബർ 26 ന്

ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ പത്താം വാർഷികം അവിസ്മരണീയമാക്കാനുള്ള   ഒരുക്കങ്ങൾ ലെസ്റ്ററിൽ ആരംഭിച്ചു കഴിഞ്ഞു. സെപ്റ്റംബർ 26 നു ലെസ്റ്റർ റൌണ്ട്ഹിൽ അക്കാദമിയിൽ പത്താം വാർഷിക സമ്മേളനത്തോട് അനുബന്ധിച്ച് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ വേണുഗോപാലും സംഘവും നയിക്കുന്ന "വേണു ഗീതം" സംഗീത നൃത്ത കോമഡി ഷോ അരങ്ങേറും.

തന്റെ തിരക്കാർന്ന സംഗീത പരിപാടികളിൽ നിന്നും ലെസ്റ്റർ കമ്മ്യൂണിറ്റി ഭാരവാഹികളുടെ അഭ്യർത്ഥനയെ മാനിച്ചാണ് ശുദ്ധ സംഗീതത്തിന്റെ വക്താവായ ജി. വേണുഗോപാൽ എത്താമെന്നു ഏറ്റത്. പ്രവാസ മനസുകളെ എന്നും ഗൃഹാതുരത്തിന്റെ സ്മരണകളാൽ സമ്പന്നമാക്കുന്നതാണ് ജി. വേണുഗോപാലിന്റെ എല്ലാ ഗാനങ്ങളും. തന്റെ കലാജീവിതത്തിൽ അങ്ങോളം മൂല്യങ്ങൾക്ക് സ്ഥാനം നൽകുന്നതിൽ ശ്രദ്ധ കാണിക്കുന്ന വളരെ സൌമ്യനായ കലാകാരനെ ലെസ്റ്റർ മലയാളികൾക്ക് പത്താം വാർഷിക സമ്മാനമായി അവതരിപ്പിക്കാൻ കഴിയുന്നതിന്റെ ചാരിതാർത്യത്തിലാണ് ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ ഭാരവാഹികൾ.     

ജി. വേണുഗോപാലിനെ കൂടാതെ നിരവധി സിനിമ കലാ രാഷ്ട്രീയ സാമുദായിക രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കുന്ന, ലെസ്റ്ററിലെയും സമീപ പ്രദേശങ്ങളിലെയും മലയാളി കുടുംബങ്ങൾക്ക് മൂന്നു മണിക്കൂർ തികച്ചും സൗജന്യമായി   ആസ്വദിക്കുവാൻ കഴിയുന്ന സംഗീത സന്ധ്യ - അതാണ്‌ വേണു ഗീതത്തിലൂടെ പത്താം വാർഷികത്തിന് ലെസ്റ്റർ കേരള കമ്മ്യൂണിറ്റി അണിയിച്ചൊരുക്കുന്നത്. 

ഇതോടനുബന്ധിച്ച് പ്രകാശനം ചെയ്യാൻ തയ്യാറാക്കുന്ന സ്മരണിക ലെസ്റ്ററിലെ പ്രമുഖ കലാ സാഹിത്യ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ കൂട്ടായ യത്നമാണ്. ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയിലെ അംഗങ്ങൾക്കാണ്‌ മുൻതൂക്കമെങ്കിലും മലയാളി മനസുകളിൽ ചിര പ്രതിഷ്ഠ നേടിയവരുടെ രചനകളും ഉൾപ്പെടുത്തുന്നു. 

കൂടുതൽ വിവരങ്ങൾക്ക്:

സോണി ജോർജ്: 07877541649

ജോർജ് എടത്വ: 07809491206

Edtorlkc@gmail.com




കൂടുതല്‍വാര്‍ത്തകള്‍.