CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 4 Minutes 56 Seconds Ago
Breaking Now

യുക്മ നാഷണൽ സ്പോർട്സ് മീറ്റ്‌ ഏറെ പുതുമകളോടെ ജൂലൈ 18 ന്

ബര്‍മിംഗ്ഹാം: എല്ലാ റീജിയനുകളിലും കായിക മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയതോടെ ഇനി ഏവരുടെയും ശ്രദ്ധ യുക്മ നാഷണല്‍ കായിക മേളയിലേക്ക്. യുകെ മലയാളികള്‍ക്കിടയിലെ വേഗതയുടെയും കരുത്തിന്‍റെയും രാജാക്കന്മാരെ കണ്ടെത്താന്‍ ഇനി മൂന്ന് നാളുകള്‍ കൂടി മാത്രം. യുകെയിലെ മികച്ച കായികവേദികളിലൊന്നായ ബര്‍മിംഗ്ഹാമിലെ വിന്‍ഡ്‌ലി ലെഷര്‍ സെന്‍ററിന്‍റെ ഗ്രൌണ്ട് ഈ ശനിയാഴ്ച യു.കെ മലയാളികളുടെ ആരവങ്ങളാലും ആര്‍പ്പുവിളികളാലും മുഖരിതമാവും.

വിവിധ റീജിയനുകളില്‍ നിന്നും വിജയിച്ചെത്തിയവര്‍ മാത്രം മാറ്റുരയ്ക്കുന്നു എന്നതിനാല്‍ മത്സരങ്ങള്‍ വീറുറ്റതാവുമെന്ന് തീര്‍ച്ച. റീജിയണൽ മത്സരങ്ങളില്‍ ആദ്യ മൂന്നു സ്ഥാനങ്ങളില്‍ എത്തിയവര്‍ക്കാണ് നാഷണല്‍ കായികമേളയില്‍ മത്സരിക്കാന്‍ അവസരമൊരുക്കിയിരിക്കുന്നത്. യുക്മ നാഷണൽ പ്രസിഡന്‍റ് ശ്രീ. ഫ്രാൻസിസ് കവളക്കാട്ടിൽ ഉദ്ഘാടനം ചെയ്യുന്ന നാഷണൽ കായിക മേളക്കുള്ള രജിസ്ട്രേഷൻ രാവിലെ 10 മണിക്ക് ആരംഭിക്കും.

യുക്മയുടെ പ്രമുഖ റീജിയനുകളിൽ എല്ലാം തന്നെ ഇതിനകം സ്പോര്‍ട്സ്‌ മേളകൾ നടത്തിക്കഴിഞ്ഞു. സൗത്ത്‌ വെസ്റ്റ്‌ റീജിയന്‍, സൗത്ത്‌ ഈസ്റ്റ്‌ റീജിയന്‍, മിഡ്ലാന്‍ഡ്സ് റീജിയന്‍, ഈസ്റ്റ്‌ ആംഗ്ലിയ റീജിയന്‍, നോര്‍ത്ത്‌ വെസ്റ്റ്‌ റീജിയന്‍, ‍വെയില്‍സ്‌ റീജിയന്‍, എന്നിവിടങ്ങളില്‍ നടന്ന റീജിയണല്‍ കായിക മേളകളിലെ വന്‍ ജനപങ്കാളിത്തം നാഷണല്‍ കായികമേളയില്‍ ഉണ്ടാകാന്‍ പോകുന്ന കടുത്ത മത്സരത്തിനുള്ള സൂചനയായി. റീജിയണൽ മത്സരങ്ങള്‍ നടന്ന അതെ രീതിയില്‍ തന്നെയാണ് നാഷണൽ മത്സരങ്ങളും തയ്യാര്‍ ചെയ്തിരിക്കുന്നത്. കിഡ്സ്‌, സബ്-ജൂനിയർ, ജൂനിയർ, സീനിയര്, അഡൾട്ട്സ്, സൂപ്പർ സീനിയർ എന്നീ വിഭാഗങ്ങളിൽ ആയാണ് മത്സരങ്ങള്‍ നടക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷൻമാർക്കും കുട്ടികള്‍ക്കും പ്രത്യേകമായി 50, 100, 200, ഓട്ട മത്സരങ്ങളും, ഷോട്ട്-പുട്ട്, ലോങ്ങ്‌ ജമ്പ് മത്സരങ്ങളും 400 മീറ്റർ റിലേ മത്സരങ്ങളും ആണ് പ്രധാനമായും അരങ്ങേറുന്നത്.

ഇതിനു പുറമേ മേളയുടെ പ്രധാന ആകര്‍ഷണമായി വടംവലി മത്സരവും ഉണ്ടായിരിക്കും. വിജയികള്‍ക്ക് എല്ലാം മെഡലുകളും സർട്ടിഫിക്കറ്റ്കളും നല്കി ആദരിക്കുന്നതായിരിക്കും. ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടുന്ന അസോസിയേഷനും റീജിയനും എവർ റോളിംഗ് ട്രോഫികൾ സമ്മാനിച്ച് ആദരിക്കുന്നതാണ്. ഏറ്റവും മികച്ച റീജിയന് പ്രിന്‍സ്‌ ആല്‍ബിന്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും വടംവലി മത്സരത്തിലെ വിജയികള്‍ക്ക് തോമസ്‌ പുന്നമൂട്ടില്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും ലഭിക്കുന്നതാണ്. കഴിഞ്ഞ തവണത്തെ ചാമ്പ്യൻ മാരായ യുക്മ മിഡ്ലാണ്ട്സ് റീജിയനും ചാമ്പ്യൻ അസ്സോസിയേഷനായ റിഥം ഹോര്‍ഷം മലയാളി അസോസിയേഷനും കിരീട മോഹത്തോടെ പൂര്‍വാധികം ശക്തിയോടെ മത്സരങ്ങളിൽ പങ്കെടുക്കുമെന്ന് ഉറപ്പിച്ചു കഴിഞ്ഞു.

കായികമേള വൻവിജയമാക്കുന്നതിനായി ആതിഥേയത്വം വഹിക്കുന്ന മിഡ്ലാണ്ട്സ് റീജിയന്റെ പ്രസിഡന്റ്‌ ശ്രീ. ജയകുമാർ നായരുടെയും, EMA പ്രസിഡന്റ്‌ ശ്രീ. എബി നെടുവാമ്പുഴയുടെയും നേതൃത്വത്തിൽ പ്രവർത്തകർ കഠിന പ്രയത്നത്തിലാണ്. യുക്മ നാഷണൽ കായിക മേളക്ക് എല്ലാ വിജയാശംസകളും നേരുന്നതായി നാഷണൽ പ്രസിഡന്റ്‌ അഡ്വ ഫ്രാൻസിസ് കവളക്കാട്ട് അറിയിച്ചു . മത്സരാർത്ഥികളുടെ ഏതു  സംശയങ്ങൾക്കും മറുപടി നൽകുവാൻ സുസജ്ജം ആയി യുക്മ നാഷണൽ കമ്മിറ്റി അംഗങ്ങൾ രംഗത്ത് ഉണ്ടാവും എന്ന് നാഷണൽ സെക്രട്ടറി സജിഷ് ടോം ഉറപ്പു നല്കി. കായിക മത്സരങ്ങൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നതായി നാഷണൽ ട്രഷറർ ഷാജി തോമസ്‌ അറിയിച്ചു.

കായിക മത്സരത്തിന്‍റെ വിശദ വിവരങ്ങള്‍ അറിയേണ്ടവര്‍ക്ക് യുക്മ നാഷനല്‍ ജോ: സെക്രടരിയും സ്പോര്‍ട്സ്‌ മീറ്റ്‌ കോ-ഓര്‍ഡിനേറ്ററുമായ ബിജു പന്നിവേലിയുമായോ മറ്റു ഭാരവാഹികളേയോ ബന്ധപ്പെടാവുന്നതാണ്.

കായിക മേള നടക്കുന്ന വേദിയുടെ വിലാസം 

Wyndley Leisure Centre, 

Clifton Road 

Sutton Colfield, 

Birmingham, 

 

B73 6EB

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 





കൂടുതല്‍വാര്‍ത്തകള്‍.