CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
33 Minutes 24 Seconds Ago
Breaking Now

യുക്മ നോർത്ത് വെസ്റ്റ്‌ 'ഫാമിലി ഫണ്‍ ഡെ' ഉദ്ഘാടനം ചെയ്യുന്നത് നാഷണൽ സെക്രട്ടറി ശ്രീ സജിഷ് ടോം,ഫാമിലി ഫണ്‍ റാഫിൾ വിജയിക്ക് സ്വർണ്ണ നാണയവും.

സാൽഫോഡ് മലയാളി അസോസിയേഷൻ ആധിതേയത്വം വഹിക്കുന്ന ഫാമിലി ഫണ് ഡേ, ഈ ഞായറാഴ്ച (19-07-15 ) രാവിലെ 11 മണിക്ക് യുക്മയുടെ നാഷണൽ സിക്രട്ടറി ശ്രീ സജിഷ് ടോം ഉദ്ഘാടനം നിർവഹിക്കുന്നതാണ്. സാൽഫോഡിലെ സെന്റ് ജയിംസ് ഹാളിൽ ഹാളിൽ വച്ച് കുട്ടികളുടെയും മുതിർന്നവരുടെയും   നിരവധി വൈവിധ്യമാർന്ന ,കണ്ണഞ്ചിപ്പിക്കുന്ന കേരള തനിമ വിളിച്ചോതുന്ന കലാരൂപങ്ങൾ ,നമ്മുടെ മുൻപിൽ വിവിധ അസോസിയേഷനുകൾ മാറ്റുരയ്ക്കുന്നു.ഫാമിലി ഫണ് ഡെ കൂടുതൽ ആസ്വാദ്യകരമാക്കുവാൻ ഭക്ഷണവും ക്രമീകരിച്ചിരിക്കുന്നു. 'ഫാമിലി ഫണ്‍ റാഫിൾ' വിജയിക്ക് സ്വർണ്ണ നാണയം സ്പോണ്‍സർ ചെയ്തിരിക്കുന്നത് യുകെയിലെ അറിയപ്പെടുന്ന ഫസ്റ്റ് റിഗ് ഗ്ലോബൽ ട്യുഷൻ ആണ്.ഈ സ്വർണ്ണ നാണയം കരസ്ഥമാക്കുവാൻ ഏവരെയും ക്ഷണിക്കുന്നു.

പഞ്ചഗുസ്തി മത്സരം

പഞ്ചഗുസ്തി മത്സരം(വലത് കൈകൊണ്ട് മാത്രമായിരിക്കും,പങ്കെടുക്കുന്നവരുടെ ഭാരം അനുസരിച്ചായിരിക്കും മത്സരങ്ങൾ നടത്തുക . 70 കിലോയിൽ കൂടുതൽ ഉള്ളവർ തമ്മിലും 70 കിലോയിൽ കുറഞ്ഞവർ തമ്മിലുമാണ് മത്സരം നടക്കുക.18  വയസ്സിൽ കൂടുതൽ പ്രായമുള്ളവരെ മാത്രമായി ഈ മത്സരം നിചപ്പെടുത്തിയിരിക്കുന്നു.

ക്വിസ് മത്സരം

നോർത്ത് വെസ്റ്റ് റീജിയണിലെ കുട്ടികളുടെ ക്വിസ് മത്സര വിഷയം പൊതുവിജ്ഞാനം(General Knowledge)അടിസ്ഥാനമാക്കിയാണ്, ഇതിൽ പങ്കെടുക്കുന്നവർ 12 നും 25 നും വയസ്സിനിടയിൽ പെട്ടവരാണ്.

കുട്ടികളിലെ പൊതുവിജ്ഞാനം വളർത്തുന്നതിനും, അവർക്കൊരു അംഗികാരം നൽകുന്നതിനുമാണ് യുക്മ ഇതുപോലൊരു സംരംഭത്തിന് തുടക്കമിട്ടിരിക്കുന്നത്.ഒന്നാം സ്ഥാനം ലഭിക്കുന്ന വ്യക്തിക്ക് 'യുക്മ സൂപ്പർ ടാലന്റ് അവാർഡ്' നല്കി ആദരിക്കുന്നതാണ്.

ചിത്രകലാ രചന മത്സരം

11 മണിക്ക് പ്രത്യേകം തയ്യാറാക്കിയ വേദിയിൽ വച്ച് ചിത്ര രചനാ മത്സരം നടക്കുന്നതാണ്.ചിത്രകലാ നമ്മുടെ ഉള്ളിലെ ആശയങ്ങൾ പുറത്തേയ്ക്ക് പ്രദർശിപ്പിക്കാൻ കഴിവുള്ള ഒരു കലാരൂപമാണ്.യുകെയിലെ സ്കൂളുകളിൽ വളരെ ചെറുപ്പത്തിലെ ഈ കലയ്ക്ക് വളരെ മുൻഗണന കൊടുത്ത് പ്രോത്സാഹിപ്പിച്ച് വരുന്നു ,അതിനാലാണ് യുക്മയും അതീവ പ്രാധാന്യത്തോടെ ഈ മത്സരം നടത്താൻ തീരുമാനിച്ചത്.പല അനുഗ്രഹിത ആംഗികൃത മലയാളി കലാകാരൻമ്മാർ യുകെയിലുണ്ട് , അവരുടെ സേവനവും കഴിവും വരും തലമുറയിലേക്ക് പകർന്ന് നൽകാനുമാണ് ഈ ചിത്രകലാ രചന മത്സരം സംഘടിപ്പിക്കുന്നത്.

ചിത്രകലാ രചന മത്സരം(12 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് വിഷയം (Theme) അവിടെ വച്ച് നല്കുന്നതും 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഇഷ്ടമുള്ളത് വരയ്ക്കുകയും ചെയ്യാം).ചിത്രകലാ രചന മത്സരത്തിൽ പങ്ക്കെടുക്കുന്നവർ HB ,2B ,6B പെൻസിലായിരിക്കണം ,Water Colour ,Standard quality brush എന്നിവയും കൊണ്ടുവരണം ,പേപ്പർ തത്സമയം നൽകുന്നതായിരിക്കും.കൂടുതൽ വിവരങ്ങൾ അറിയാൻ ആർട്ടിസ്റ്റ് മോനിച്ചനുമായി ബന്ധപ്പെടുക.വിളിക്കേണ്ട നമ്പർ (മോനിച്ചൻ): 07506139987

ഇതൊക്കെ കൂടാതെ സ്ത്രികളുടെ കസേര കളി മൽസരം,സ്ത്രികളുടെ ലെമണ്‍ സ്പൂണ്‍ റൈസ് , സൗഹൃദ വടം വലി എന്നിവ ഫാമിലി ഫണ് ഡേ യുടെ പ്രത്യേകതയാണ്.

ഈ ഫാമിലി ഫണ്‍ ഡെയുടെ വിജയത്തിനായി സ്പോണ്‍സർമാരായി കടന്നു വന്നിരിക്കുന്നത് യുകെയിലെ അറിയപ്പെടുന്ന ഫസ്റ്റ് റിഗ് ഗ്ലോബൽ ട്യുഷൻ ,അലൈഡ് ഫിനാൻഷ്യൽ സർവ്വിസസ്,ഏലൂർ കണ്‍സൽട്ടൻസി എന്നിവരാണ്.  

തിരക്കും ടെൻഷനും നിറഞ്ഞ ജീവിത യാത്രയിൽ ആഘോഷിക്കു ടെൻഷനില്ലാതെ, നിങ്ങളും കുടുംബവും, സൗഹൃദം നിറഞ്ഞ അസ്വാധനലോകത്തേയ്ക്ക്.

സാൽഫോഡിലെ 'ഫാമിലി ഫണ്‍ ഡേ'യിലേക്ക്  യുക്മ നോർത്ത് വെസ്റ്റ് റീജിയൻ നിങ്ങളെവരെയും ഹൃദയത്തിൻറെ ഭാഷയിൽ ക്ഷണിക്കുന്നു സ്വാഗതം ചെയ്യുന്നു.

ഫാമിലി ഫെസ്റ്റ് മായി ബന്ധപ്പെട്ട വിവരങ്ങൾക്ക് 

ആര്ട്സ് കോ-ഓഡിനെറ്റർ: സുനിൽ മാത്യു 07832674818 

റീജീയൻ സിക്രട്ടറി:ഷിജോ വർഗ്ഗീസ് 07852931287 

റീജീയൻ പ്രസിഡണ്ട്: അഡ്വ.സിജു ജോസഫ് 07951453134 

എത്തിചേരേണ്ട വിലാസം: 

St.James Parish Hall

 Vicar Close

 Salford

 M6 8EJ




കൂടുതല്‍വാര്‍ത്തകള്‍.