നാലാമത് യുക്മ ദേ ശി യ കായിക മത്സരം നാളെ ബര്‍മിംഗ്ഹാമിനടുത്ത് സട്ടൻ കോൾഡ് ഫീൽഡിൽ നടക്കും. യുകെ മലയാളികളുടെ കായിക മാമാങ്കത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി യുക്മ ദേശീയ സ്പോർട്സ് കോ ഓർഡിനെറ്ററും ദേശീയ ജോയിന്റ് സെക്രട്ടറിയുമായ ബിജു തോമസ് പന്നിവേലിൽ,യുക്മ റീജണൽ ഉപാധ്യക്ഷനും ആതിഥ്യ അസ്സോസിയേഷനായ എർഡിങ്ടണ്‍ മലയാളീ അസോസിയേഷന്റെ പ്രസിഡണ്ടുമായ എബി ജോസഫ് എന്നിവർ അറിയിച്ചു . കായിക മേളയ്ക്ക് വേദിയാകുന്നത് ബര്‍മിംഗ്ഹാമിനടുത്ത് സട്ടൻ കോൾഡ് ഫീൽഡിലെ വിന്‍ഡ്‌ലി ലെഷര്‍ സെന്റര്‍ ആണ്. തുടർച്ചയായ നാലാം തവണ ആണ് മിഡ്‌ലാണ്ട്സ് റീജിയൻ കായിക മേളയ്ക്ക് വേദി ഒരുക്കുന്നത്.
റീജിയണൽ മത്സരങ്ങളില്‍ ആദ്യ മൂന്നു സ്ഥാനങ്ങളില്‍ എത്തിയവര്‍ക്കാണ് നാഷണല്‍ കായികമേളയില്‍ മത്സരിക്കാന്‍ അവസരമൊരുക്കിയിരിക്കുന്നത്. റീജനുകളിൽ കഴിഞ്ഞ വർഷം കൂടുതൽ പോയിന്റുകൾ നേടിയത് ടീം മിഡ്‌ലാണ്ട്സ് ആയിരുന്നു . കാലാവസ്ഥ കുടി അനുകുലമാകുന്നതോടെ അക്ഷരാർഥത്തിൽ തീ പാറുന്ന മത്സരം പ്രതീക്ഷിക്കാം. കായികമേളയുടെ ഭാഗമായ വടം വലി മത്സരം വളരെ ആവേശ പൂർവമാണ് അംഗ സംഘടനകൾ നോക്കി കാണുന്നത്. വിവിധ റീജിയനുകളിൽ നിന്നും നൂറുകണക്കിന് അംഗങ്ങള്‍ വിവിധ കായിക ഇനങ്ങളില്‍ പങ്കെടുക്കും. രാവിലെ പത്തു മണിക്കു റജിസ്ട്രെഷൻ ആരംഭിക്കും. എല്ലാ വിജയികള്‍ക്കും മെഡലുകളും സർട്ടിഫിക്കറ്റുകളും നൽകി ആദരിക്കുന്നതായിരിക്കും. ഇതിനു പുറമേ ഏറ്റവും മികച്ച റീജിയന് പ്രിന്‍സ് ആല്‍ബിന്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും വടംവലി മത്സരത്തിലെ വിജയികള്‍ക്ക് തോമസ് പുന്നമൂട്ടില്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും ലഭിക്കുന്നതോടൊപ്പം ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടുന്ന അസോസിയേഷനും എവർ റോളിംഗ് ട്രോഫി ലഭിക്കും.
എല്ലാ കായിക പ്രേമികളെയും മിഡ്ലാണ്ട്സിലേക്ക് സ്വാഗതം ചെയ്യുന്നതായി മിഡ്ലാണ്ട്സ് റീജിയന്റെ പ്രസിഡന്റ് ശ്രീ. ജയകുമാർ നായർ, വൈസ് പ്രസിഡണ്ട് എബി ജോസഫ്, സെക്രട്ടറി ഡിക്സ് ജോർജ്, ട്രഷറർ സുരേഷ് കുമാർ, റീജനൽ സ്പോർട്സ് കോ ഓർഡിനേറ്റർ ശ്രീ.പോൾ ജോസഫ് തുടങ്ങിയവർ അറിയിച്ചു .