Breaking Now

മോഷണ കേസില്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍

കാലടിയിലെ ഒരു പാരലല്‍ കോളേജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിയായ ആയത്തുപടി മാവേലിപ്പടി പാറപ്പുറം വീട്ടില്‍ ജിക്‌സണ്‍ (19) ആണ് അറസ്റ്റിലായത്.

മൂന്നിടങ്ങളില്‍ നിന്ന് കമ്പ്യൂട്ടറും, ലാപ്‌ടോപ്പും, അനുബന്ധ ഉപകരണങ്ങളും മോഷ്ടിച്ച കേസില്‍ ബിരുദ വിദ്യാര്‍ത്ഥിയെ കാലടി പോലീസ് അറസ്റ്റു ചെയ്തു. ആയത്തുപടി മാവേലിപ്പടി പാറപ്പുറം വീട്ടില്‍ ജിക്‌സണ്‍ (19) ആണ് അറസ്റ്റിലായത്. കാലടിയിലെ ഒരു പാരലല്‍ കോളേജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിയാണ് ജിക്‌സണ്‍.

കഴിഞ്ഞ 14 ന് കാലടിയിലെ എസ്‌ഐഐടി കമ്പ്യൂട്ടേഴ്‌സ് എന്ന സ്ഥാപനത്തില്‍ നിന്ന് ലാപ്‌ടോപ്പ്, കമ്പ്യൂട്ടര്‍ അനുബന്ധ സാധനങ്ങള്‍ എന്നിവ മോഷണം പോയതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. രാത്രിയില്‍ സെക്കന്‍റ് ഷോ കാണാന്‍ പോവുകയും അതിനുശേഷം മോഷണം നടത്തുകയുമാണ് പതിവ്. കവര്‍ച്ച ഒറ്റയ്ക്കാണ് ചെയ്തിരുന്നത്.

ഹാക്‌സോ ബ്ലേഡ് ഉപയോഗിച്ച് താഴ് അറത്തുമാറ്റിയാണ് അകത്തു പ്രവേശിക്കുക.

കഴിഞ്ഞ ഒക്ടോബറില്‍ പെരുമ്പാവൂരിലെ ബി ഫോര്‍യു, ഫിബ്രവരി 4 ന് സ്‌കൈനെറ്റ് എന്നീ സ്ഥാപനങ്ങളില്‍ നിന്ന് ലാപ്‌ടോപ്പ്, കമ്പ്യൂട്ടര്‍, അനുബന്ധ ഉപകരണങ്ങള്‍ എന്നിവ കവര്‍ച്ച ചെയ്തത് ജിക്‌സണ്‍ ആണെന്ന് കാലടി പോലീസ് പറഞ്ഞു.

മോഷണ സാധനങ്ങള്‍ അസംബിള്‍ ചെയ്ത് വില്പന നടത്തി കിട്ടുന്ന തുക കൊണ്ട് ആര്‍ഭാട ജീവിതം നയിക്കുകയായിരുന്നു. ജിക്‌സണ്‍ന്റെ അമ്മ വിദേശത്താണ്. ഡിവൈഎസ്പി ഹരികൃഷ്ണന്‍, സി.ഐ. ജോണ്‍ വര്‍ഗീസ്, എസ്.ഐ. മനോജ് കുമാര്‍, എ.എസ്.ഐ. ബേബി, സിവില്‍ പോലീസ് ഓഫീസര്‍മാരായ അബു, പ്രഫുല്ലകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.




കൂടുതല്‍വാര്‍ത്തകള്‍.