CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Minutes 2 Seconds Ago
Breaking Now

കിടപ്പുരോഗിയെ ബലാത്സംഗത്തിന് ഇരയാക്കി പാകിസ്ഥാനി കെയറര്‍; ഇര തന്നെ അക്രമത്തിന് ഇരയാക്കിയെന്ന് പരാതി; ബ്രിസ്റ്റോള്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാനായി സ്റ്റഡി വിസയിലെത്തിയ കെയറര്‍ക്ക് 12 വര്‍ഷം ജയില്‍

കിടപ്പിലായ രോഗി തന്നെയാണ് ലൈംഗികമായി അക്രമിച്ചതെന്ന വാദമാണ് ഇയാള്‍ ഉയര്‍ത്തിയത്

കിടപ്പുരോഗിയായ സ്ത്രീയെ ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം വാദിയെ പ്രതിയാക്കാന്‍ നോക്കിയ പാകിസ്ഥാനി കെയറര്‍ക്ക് ജയില്‍ശിക്ഷ. ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന രോഗിയെ അക്രമിച്ച സംഭവത്തില്‍ 25-കാരന്‍ ഫസ്ലി ഖാദെറിന് 12 വര്‍ഷത്തെ ജയില്‍ശിക്ഷയാണ് കോടതി വിധിച്ചത്. 

ബ്രിസ്‌റ്റോള്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാനെത്തിയ ഖാദര്‍ പഠനത്തിനിടെ വരുമാനം നേടാനാണ് കെയററായി സേവനം നല്‍കിയത്. സ്ത്രീയുടെ കുടുംബം അരികിലുണ്ടാകില്ലെന്ന് മനസ്സിലാക്കിയാണ് വിദ്യാര്‍ത്ഥി രോഗിയെ അക്രമിച്ചത്. 

രോഗാവസ്ഥയിലുള്ള സ്ത്രീയോട് സ്‌നേഹമാണെന്നും, വിവാഹം കഴിക്കണമെന്നും പറഞ്ഞായിരുന്നു അതിക്രമം. 70-കളില്‍ പ്രായമുള്ള സ്ത്രീയാണ് അക്രമിക്കപ്പെട്ടതെന്ന് ബ്രിസ്റ്റോള്‍ ക്രൗണ്‍ കോടതിയില്‍ വ്യക്തമാക്കി. സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ സ്ത്രീയെ ബലാത്സംഗത്തിന് ഇരയാക്കിയെന്ന വാദം ഖാദെര്‍ നിഷേധിച്ചു. 

കിടപ്പിലായ രോഗി തന്നെയാണ് ലൈംഗികമായി അക്രമിച്ചതെന്ന വാദമാണ് ഇയാള്‍ ഉയര്‍ത്തിയത്. എന്നാല്‍ ഇയാളുടെ വാദം വ്യാജമാണെന്ന് കണ്ടെത്തിയതോടെയാണ് 12 വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ചത്. ശിക്ഷയ്ക്ക് ശേഷം വിദ്യാര്‍ത്ഥി വിസയിലുള്ള ഖാദെറിന്റെ ഇമിഗ്രേഷന്‍ സ്റ്റാറ്റസ് ഹോം ഓഫീസ് റിവ്യൂ ചെയ്യും. 




കൂടുതല്‍വാര്‍ത്തകള്‍.