CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Minutes 4 Seconds Ago
Breaking Now

അനധികൃത ഇമിഗ്രേഷന്‍ സേവനങ്ങളെ കുറിച്ച് ഓണ്‍ലൈന്‍ പരസ്യം! യുകെയില്‍ കേസ് ചുമത്തുന്ന ആദ്യത്തെ വ്യക്തിയായി ഇന്ത്യന്‍ കുടിയേറ്റക്കാരന്‍

നാഷണല്‍ ക്രൈം ഏജന്‍സിയുടെ അന്വേഷണപ്രകാരംഈ കുറ്റത്തില്‍ കേസ് ചാര്‍ത്തപ്പെടുന്ന ആദ്യത്തെ വ്യക്തിയാണ് ഈ ഇന്ത്യന്‍ വംശജന്‍

അനധികൃത കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്നതിനെ കൈകാര്യം ചെയ്യുന്ന നിയമപ്രകാരം ആദ്യത്തെ കേസ് ഇന്ത്യക്കാരന്. ബ്രിട്ടനിലേക്ക് അനധികൃതമായി കുടിയേറുന്നത് പ്രോത്സാഹിപ്പിക്കുന്ന പരസ്യം നല്‍കിയാണ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് സ്‌മെത്ത്‌വിക്കില്‍ നിന്നുള്ള 24-കാരന്‍ ഹേം രാജ് പിടിയിലായത്. 

ബോര്‍ഡര്‍ സെക്യൂരിറ്റി സെക്ഷന്‍ 17 പ്രകാരവും, ഇമിഗ്രേഷന്‍ ആക്ട് 2025 പ്രകാരവുമാണ് കേസെടുത്തത്. ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉപയോഗിച്ച് രാജ്യത്തേക്ക് അനധികൃത കുടിയേറ്റം നടത്താനുള്ള സേവനങ്ങള്‍ നല്‍കുന്നത് നിയമവിരുദ്ധമാക്കിയ നിയമപ്രകാരം ആദ്യമായാണ് ഒരാള്‍ക്കെതിരെ കേസെടുക്കുന്നത്. 

അഞ്ച് വര്‍ഷത്തെ ജയില്‍ശിക്ഷയും, പിഴയും ലഭിക്കുന്ന കുറ്റമാണ് ഇത്. തട്ടിപ്പിലൂടെ വിസ നേടാനും, അഭാര്‍ത്ഥി അപേക്ഷ സമര്‍പ്പിക്കാനും വിദേശ പൗരന്‍മാര്‍ക്ക് ഉപദേശം നല്‍കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകളാണ് രാജ് പരസ്യപ്പെടുത്തിയത്. നാഷണല്‍ ക്രൈം ഏജന്‍സിയുടെ അന്വേഷണപ്രകാരംഈ കുറ്റത്തില്‍ കേസ് ചാര്‍ത്തപ്പെടുന്ന ആദ്യത്തെ വ്യക്തിയാണ് ഈ ഇന്ത്യന്‍ വംശജന്‍. 

കോടതിയില്‍ ഹാജരാക്കിയ ഹേം രാജിനെ ജാമ്യത്തില്‍ വിട്ടിട്ടുണ്ട്. ജിപിഎസ് ആങ്കിള്‍ ടാഗ് ധരിക്കുകയും, വീട്ടില്‍ തന്നെ താമസിക്കാനും, ഇന്റര്‍നെറ്റ് സംവിധാനങ്ങളുള്ള ഡിവൈസുകള്‍ ഉപയോഗിക്കരുതെന്നുമാണ് നിബന്ധന. 




കൂടുതല്‍വാര്‍ത്തകള്‍.