CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 42 Minutes 10 Seconds Ago
Breaking Now

ഈ ഫോട്ടോഗ്രാഫറെ കല്ല്യാണം കവര്‍ ചെയ്യാന്‍ ഏല്‍പ്പിച്ചാല്‍ കലക്കും; ചെക്കന്റെയും പെണ്ണിന്റെയും ചിത്രങ്ങള്‍ കുറവ്; ബ്രൈഡ്‌സ്‌മെയ്ഡ്‌സിന്റെയും മറ്റ് പെണ്ണുങ്ങളുടെയും ചിത്രങ്ങള്‍ എടുത്തുകൂട്ടിയ ഫോട്ടോഗ്രാഫര്‍ക്കെതിരെ നഴ്‌സും ഭര്‍ത്താവും; ക്ലോസപ്പുകളില്‍ സ്ത്രീകളുടെ സ്വകാര്യഭാഗങ്ങള്‍

വധുവിന്റെ 70 ചിത്രങ്ങള്‍ മാത്രമാണ് കില്‍കോഴ്‌സ് പകര്‍ത്തിയത്. 11 ചിത്രങ്ങളില്‍ മാത്രമാണ് വരന്‍ ഉള്‍പ്പെട്ടത്

വിവാഹദിനം വധൂവരന്‍മാരെ സംബന്ധിച്ച് ജീവിതത്തിലെ ഏറ്റവും വലിയ സുദിനമാണ്. ആ നിമിഷങ്ങള്‍ പകര്‍ത്താന്‍ ഒരു ഫോട്ടോഗ്രാഫറെ ഏല്‍പ്പിക്കുമ്പോള്‍ മനോഹരങ്ങളായ ചിത്രങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുക. സിനിമാസ്റ്റൈല്‍ ചിത്രങ്ങളാണ് മനസ്സില്‍ കാണുകയെങ്കിലും ആല്‍ബം കൈയില്‍ കിട്ടുമ്പോള്‍ ഇതില്‍ നിന്നും വിഭിന്നമായ അവസ്ഥയാകും. എന്നാല്‍ വിവാഹ ദിനത്തില്‍ ചെക്കന്റെയും പെണ്ണിന്റെയും ചിത്രങ്ങള്‍ക്ക് പകരം ചടങ്ങിനെത്തിയ സ്ത്രീകളുടെ സ്വകാര്യതയിലേക്ക് സൂം ചെയ്ത ഫോട്ടോഗ്രാഫര്‍ക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് ഈ നവദമ്പതികള്‍. 

സ്റ്റെഫ്, പോള്‍ അണ്‍വിന്‍ ദമ്പതികള്‍ക്കാണ് വെഡ്ഡിംഗ് ദിനത്തിലെ ചിത്രങ്ങള്‍ നിരാശാജനകമായത്. നിരാശ അധികരിച്ച് ഒടുവില്‍ നിയമനടപടിയിലേക്ക് കാര്യങ്ങള്‍ നീങ്ങിയിരിക്കുകയാണ്. മാഞ്ചസ്റ്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫോട്ടോഗ്രാഫര്‍ ഡേവിഡ് കില്‍കോഴ്‌സാണ് പണിയൊപ്പിച്ചത്. ഇയാളെടുത്ത മൂന്നിലൊന്ന് ചിത്രങ്ങളും ബ്ലര്‍ ആയിരുന്നു. ദമ്പതികളുടെ ചിത്രങ്ങളേക്കാള്‍ കൂടുതല്‍ ബ്രൈഡ്‌സ്‌മെയ്ഡിന്റെ ചിത്രങ്ങള്‍ പകര്‍ത്താനായിരുന്നു ഇയാള്‍ ആവേശം കാണിച്ചത്. ഇതില്‍ 96 ചിത്രങ്ങളും യുവതിയുടെ സ്വകാര്യ ഭാഗങ്ങളിലേക്ക് അനാവശ്യമായി സൂം ചെയ്തിട്ടുള്ളവയായിരുന്നു. 

വധുവിന്റെ 70 ചിത്രങ്ങള്‍ മാത്രമാണ് കില്‍കോഴ്‌സ് പകര്‍ത്തിയത്. 11 ചിത്രങ്ങളില്‍ മാത്രമാണ് വരന്‍ ഉള്‍പ്പെട്ടത്. ഇദ്ദേഹത്തിന്റെ മാതാപിതാക്കളുടെ പൊടിപോലും ചിത്രങ്ങളില്‍ ഇല്ലെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. സ്‌മോള്‍ ക്ലെയിംസ് കോടതിയില്‍ തന്റെ ഭാഗം ബോധിപ്പിക്കാന്‍ പരാജയപ്പെട്ടതോടെ കില്‍കോഴ്‌സിനെതിരെ കോടതിയില്‍ അനുകൂല വിധിയാണ് ദമ്പതികള്‍ നേടിയത്. എന്നാല്‍ വിവാഹ ദിനത്തില്‍ മോശം കാലാവസ്ഥ ആയിരുന്നെന്നും, തന്റെ ചിത്രങ്ങള്‍ ക്രോപ് ചെയ്ത് കാണിക്കുകയാണെന്നുമാണ് ഫോട്ടോഗ്രാഫറുടെ ആരോപണം. 

29-കാരിയായ നഴ്‌സ് സ്റ്റെഫും, 30-കാരനായ ഭര്‍ത്താവ് പോളും 550 പൗണ്ട് നല്‍കിയാണ് കില്‍കോഴ്‌സിന്റെ സേവനം തേടിയത്. ചിത്രങ്ങളുടെ ആദ്യ സാമ്പിള്‍ കിട്ടിയതോടെ ദമ്പതികള്‍ ഞെട്ടി. ആയിരത്തോളം ചിത്രങ്ങള്‍ യുവതികളുടേത് മാത്രം, ഇവരുടെ സ്വകാര്യ ഭാഗങ്ങളില്‍ ഫോക്കസും. എന്തായാലും ഈ കേസോടെ ഫോട്ടോഗ്രാഫറുടെ പണി പൂട്ടിക്കിട്ടും. 




കൂടുതല്‍വാര്‍ത്തകള്‍.