CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 49 Minutes 43 Seconds Ago
Breaking Now

പ്രാദേശിക തെരഞ്ഞെടുപ്പില്‍ പണികൊടുക്കാന്‍ സാദിഖ് ഖാന്റെ ആഹ്വാനം; ബ്രക്‌സിറ്റ് അലങ്കോലമാക്കിയ തെരേസ മേയ്ക്ക് മെയില്‍ തന്നെ അഗ്നിപരീക്ഷ; ടൗണ്‍ഹാള്‍ ഭരണം നഷ്ടപ്പെടുമെന്ന ആശങ്കയില്‍ ടോറികള്‍

2014-ല്‍ ലോക്കല്‍ തെരഞ്ഞെടുപ്പ് നടന്ന ഇടങ്ങളിലാണ് പുതിയ തെരഞ്ഞെടുപ്പ് നടക്കുക

ബ്രക്‌സിറ്റിന്റെ പേരില്‍ സര്‍ക്കാരിന്റെ ശിക്ഷ നടപ്പാക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്ത് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍. തെരേസ മേയ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കടുപ്പമേറിയ പദ്ധതികളെക്കുറിച്ച് പ്രധാനമന്ത്രിക്കുള്ള സന്ദേശമാകണം വോട്ടര്‍മാര്‍ നല്‍കേണ്ടതെന്ന് ലേബര്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന തെരഞ്ഞെടുക്കപ്പെട്ട നേതാവ് പ്രസ്താവിച്ചു. പൊതുതെരഞ്ഞെടുപ്പിന് വിരുദ്ധമായി 1 മില്ല്യണ്‍ വരുന്ന യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ക്ക് ലോക്കല്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ കഴിയുമെന്നതാണ് ടോറികള്‍ക്ക് വിനയാകുന്നത്. ലേബര്‍ പാര്‍ട്ടിയുടെ പിന്തുണ കൂടി ചേരുന്നതോടെ പ്രധാനപ്പെട്ട ടൗണ്‍ഹാളുകളില്‍ ഭരണം നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് ടോറികള്‍. 

വെസ്റ്റ്മിനിസ്റ്റര്‍, ബാര്‍ണറ്റ്, വാന്‍ഡ്‌സ്‌വര്‍ത്ത് എന്നിവിടങ്ങളിലെ ഭരണം നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് കണ്‍സര്‍വേറ്റീവുകള്‍. ബ്രക്‌സിറ്റില്‍ എല്ലാം നശിപ്പിക്കുന്ന തരത്തിലുള്ള നിലപാടാണ് ടോറി ഗവണ്‍മെന്റ് സ്വീകരിക്കുന്നത്. ഇത്തരമൊരു നിലപാട് നമ്മള്‍ ആഗ്രഹിക്കുന്നില്ലെന്ന സന്ദേശം നല്‍കാന്‍ പ്രാദേശിക തെരഞ്ഞെടുപ്പ് ഉപയോഗിക്കാം. എല്ലാം കൈവിട്ട് തിരിച്ചുവരാന്‍ കഴിയാത്ത വിധം മോശമാകും മുന്‍പ് ഈ സന്ദേശം നല്‍കേണ്ടതുണ്ട്. ടോറികള്‍ സ്വന്തം നിലപാടുകള്‍ വിജയിപ്പിക്കാന്‍ അവര്‍ക്കിടയില്‍ പോരാടുകയാണ്. ഈ സമയത്ത് തൊഴിലവസരങ്ങളും, ലണ്ടന്റെ വളര്‍ച്ചയും തുലാസിലാണ്.

എല്ലാവര്‍ക്കും ഗുണം ചെയ്യുന്ന ഒരു ബ്രക്‌സിറ്റാണ് ആവശ്യമെന്ന് സര്‍ക്കാരിനെ ബോധ്യപ്പെടുത്താനുള്ള അവസാനത്തെ അവസരമാണ് ഈ തെരഞ്ഞെടുപ്പെന്ന് ലണ്ടന്‍ മേയര്‍ വ്യക്തമാക്കി. സിംഗിള്‍ മാര്‍ക്കറ്റ്, കസ്റ്റംസ് യൂണിയന്‍ എന്നിവയില്‍ തുടര്‍ന്നും അംഗത്വം ആവശ്യമുണ്ട്. വിജയിച്ച് നില്‍ക്കാന്‍ കഴിവുറ്റവരെ ഇനിയും നമുക്ക് ആവശ്യമുണ്ടെന്നും സാദിഖ് ഖാന്‍ പറയുന്നു. എന്നാല്‍ കൗണ്‍സില്‍ സേവനങ്ങള്‍ കൂടുതല്‍ മികച്ചതാക്കാന്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് വോട്ട് ചെയ്യണമെന്ന് ഡെപ്യൂട്ടി ചെയര്‍മാന്‍ ജെയിംസ് ക്ലെവെര്‍ലി ആവശ്യപ്പെട്ടു. 32 ലണ്ടന്‍ ബറോകളിലും, 34 മെട്രോപൊളിറ്റന്‍ ബറോകളിലും, 74 ജില്ലാ/ബറോ കൗണ്‍സിലുകളിലും, 17 യൂണിറ്ററി അതോറിറ്റികളിലേക്കുമാണ് മെയ് 3ന് ലോക്കല്‍ തെരഞ്ഞെടുപ്പ് അരങ്ങേറുക. 

2014-ല്‍ ലോക്കല്‍ തെരഞ്ഞെടുപ്പ് നടന്ന ഇടങ്ങളിലാണ് പുതിയ തെരഞ്ഞെടുപ്പ് നടക്കുക. തൊട്ടടുത്ത വര്‍ഷം ടോറികള്‍ക്ക് ഭൂരിപക്ഷം സമ്മാനിച്ച ജനങ്ങള്‍ പിന്നീട് ഇത് കുറച്ച് വരുന്ന കാഴ്ചയാണ് കാണുന്നത്. 41 കൗണ്‍സിലുകളും, 1302 സീറ്റുകളുമാണ് മേയുടെ ടോറികള്‍ക്കുള്ളത്. കോര്‍ബിന്റെ ലേബര്‍ പാര്‍ട്ടിക്കാകട്ടെ 2062 സീറ്റുകളും, 78 കൗണ്‍സിലുകളുമാണ് ഉണ്ടായിരുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.