
















ചിക്കന്‍ സ്റ്റോക്ക് തീര്‍ന്നതോടെ ബ്രിട്ടനിലെ പ്രധാനപ്പെട്ട ഫാസ്റ്റ് ഫുഡ് ശൃംഖലയായ കെ എഫ്‌സിയുടെ അറുന്നൂറോളം ഔട്ട്‌ലറ്റുകള്‍ക്ക് പൂട്ടുവീഴുന്നു. രാജ്യത്ത് ആകെയുള്ള 900 ഫ്രാഞ്ചൈസികളില്‍ ഭൂരിഭാഗവും പൂട്ടിയതോടെ കെന്റക്കി ഫ്രൈഡ് ചിക്കന്റെ ആരാധകര്‍ ചിക്കന്‍ ഫ്രൈ കിട്ടാതെ വിഷമിക്കുകയാണ്. അടുത്ത ആഴ്ച അവസാനമെങ്കിലും പ്രതിസന്ധി പരിഹരിച്ച് ഭക്ഷണ ശാലകള്‍ തുറക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് കെ എഫ്‌സി അധികൃതര്‍.
ചിക്കന്‍ വിതരണത്തിന് പുതിയതായി കരാര്‍ എടുത്ത ഡിഎച്ച്എല്‍ കമ്പനിയുടെ വിതരണ സംവിധാനത്തില്‍ വന്ന പാളിച്ചയാണ് ഫ്രാഞ്ചൈസികളില്‍ സമയത്ത് വേണ്ടത്ര ചിക്കന്‍ എത്താതിരിക്കാന്‍ കാരണം. ഔട്ട്‌ലറ്റുകള്‍ പ്രവര്‍ത്തനം നിര്‍ത്തിയതോടെ ജീവനക്കാരോട് അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടു. ആരേയും നിര്‍ബന്ധിക്കുന്നില്ല. ശമ്പളവും കൃത്യമായി നല്‍കുമെന്നാണ് കെ എഫ്‌സിയുടെ വിശദീകരണം. എന്നാല്‍ സ്വകാര്യ ഫ്രൈഞ്ചൈസികളില്‍ ശമ്പളക്കാര്യം ഉടമസ്ഥരാകും തീരുമാനിക്കുക.
കഴിഞ്ഞ ചൊവ്വാഴ്ചയോടെയാണ് കെഎഫ്‌സിയുടെ പ്രവര്‍ത്തനം താളം തെറ്റിയത്.പുതിയ ഡെലിവറി പാര്‍ട്ണറുടെ വീഴ്ചയാണ് പ്രശ്‌നമായത്. സ്റ്റോക്ക് തീര്‍ന്ന് ശാഖകള്‍ പലതും തുറക്കാനാകാത്ത ആവസ്ഥയാണ്. അടുത്തു തന്നെ പ്രശ്‌നം പരിഹരിക്കുമെന്ന് കെ എഫ്‌സി അധികൃതര്‍ അറിയിച്ചു.