CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 50 Minutes 34 Seconds Ago
Breaking Now

വോള്‍വര്‍ഹാംപ്ടണിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത് ഇന്ത്യന്‍ വംശജയെ; മോഷണശ്രമത്തിനിടെ കൊലപാതകമെന്ന് പോലീസ്; ഭര്‍ത്താവും മക്കളും മടങ്ങിയെത്തുമ്പോള്‍ 38-കാരി മരിച്ചുകിടക്കുന്നു

മോഷണശ്രമത്തിനിടെയാണ് ഇന്ത്യന്‍ വംശജയുടെ മരണമെന്ന് പോലീസ് കരുതുന്നു.

ജോലി കഴിഞ്ഞ് മടങ്ങിയെത്തിയതായിരുന്നു ഭര്‍ത്താവ്, സ്‌കൂള്‍ വിട്ടെത്തിയ മക്കളും ഒപ്പമുണ്ടായിരുന്നു. പക്ഷെ വീട്ടില്‍ മടങ്ങിയെത്തുമ്പോള്‍ പതിവ് പോലെ കാത്തിരിക്കാന്‍ സര്‍ബ്ജിത് കൗര്‍ ഉണ്ടായിരുന്നില്ല. വോള്‍വര്‍ഹാംപ്ടണിലെ പെന്നിലുള്ള റൂക്കെറി ലെയിനിലെ വീട്ടില്‍ മോഷണശ്രമത്തിനിടെയാണ് 38-കാരി കൊല്ലപ്പെട്ടത്. കുടുംബാംഗങ്ങള്‍ വൈകുന്നേരം തിരികെ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്.

കണ്‍സ്ട്രക്ഷന്‍ കമ്പനി ഡയറക്ടറായ ഭര്‍ത്താവ് ഗുര്‍പ്രീത് സിംഗ് രാവിലെ ജോലിക്ക് പോകാന്‍ ഇറങ്ങുമ്പോഴാണ് ഭാര്യയെ അവസാനമായി ജീവനോടെ കാണുന്നത്. ജോലി കഴിഞ്ഞ് 11, 10 വയസ്സുള്ള രണ്ട് മക്കളെയും സ്‌കൂളില്‍ നിന്നും കൂട്ടിക്കൊണ്ട് വന്നപ്പോഴാണ് മൃതദേഹം കാണുന്നത്. പാരാമെഡിക്കുകള്‍ ഉടന്‍ സ്ഥലത്തെത്തിയെങ്കിലും ഇവര്‍ മരിച്ചതായി വിധിയെഴുതി.

മോഷണശ്രമത്തിനിടെയാണ് ഇന്ത്യന്‍ വംശജയുടെ മരണമെന്ന് പോലീസ് കരുതുന്നു. 250,000 പൗണ്ടിന്റെ പ്രോപ്പര്‍ട്ടിയില്‍ നിന്നും ചില വസ്തുക്കള്‍ കാണാതായിട്ടുണ്ട്. വീട്ടില്‍ നിന്നും ജോലി ചെയ്തിരുന്ന ടെക്‌സ്‌റ്റൈല്‍ ജോലിക്കാരിയായിരുന്നു കൗര്‍. ഗുര്‍പ്രീതിന്റെ രണ്ടാം ഭാര്യയാണ് കൊല്ലപ്പെട്ട കൗര്‍. ആദ്യ വിവാഹത്തിലെ ഭാര്യ അസുഖങ്ങളെത്തുടര്‍ന്ന് മരിച്ചതോടെയാണ് പഞ്ചാബ് സ്വദേശിനിയായ സര്‍ബ്ജിത് കൗറിനെ ഇദ്ദേഹം വിവാഹം ചെയ്തത്.

പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ മരണകാരണം വ്യക്തമായിട്ടില്ലെന്ന് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസ് വ്യക്തമാക്കുന്നു. ഇതിനായികൂടുതല്‍ പരിശോധനകള്‍ നടത്തണം. കൊലപാതകത്തില്‍ ബ്രിട്ടനിലെ ഇന്ത്യന്‍ സമൂഹം ഞെട്ടലിലാണ്.




കൂടുതല്‍വാര്‍ത്തകള്‍.