വാഹനങ്ങള്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ ട്രാന്‍സ്ഫര്‍ ചെയ്യുമ്പോള്‍ റോഡ് ടാക്‌സ് അടയ്ക്കുന്ന രീതിക്ക് അവസാനമാകുന്നു. അന്തര്‍സംസ്ഥാന വാഹന കൈമാറ്റത്തിനും, പുതിയ രജിസ്‌ട്രേഷന്‍ നമ്പര്‍ നല്‍കാനും ടാക്‌സ് ഈടാക്കുന്നത് ജനങ്ങളെ പിഴിയലാണെന്ന് സംസ്ഥാന ഗതാഗത മന്ത്രിമാരുടെ യോഗം വിലയിരുത്തി.
രണ്ട് വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ക്കും, ടാക്‌സ് നിരക്ക് 2 ശതമാനത്തില്‍ കുറവ് വ്യത്യാസമുള്ള സംസ്ഥാനങ്ങളിലും ഇത് നടപ്പാക്കും. വാഹന രജിസ്‌ട്രേഷന് പുറമെ ഡ്രൈവിംഗ് ലൈസന്‍സ് മാറ്റുന്നതും ഓണ്‍ലൈനിലൂടെ നടത്താനാണ് തീരുമാനം.
നിലവില്‍ എന്‍ഒസി വേണമെന്ന നിബന്ധനയും മാറ്റും. ഇതുവഴി അഴിമതി ഒഴിവാക്കാനും, ജനങ്ങളെ പീഡിപ്പിക്കുന്നത് ഇല്ലായ്മ ചെയ്യാനും കഴിയുമെന്നാണ് മന്ത്രിമാരുടെ നിലപാട്.