ഡ്രൈവര്‍ മുസ്ലീമായതിനാല്‍ വിളിച്ച ഒല ടാക്‌സി പിന്‍വലിച്ചെന്ന ട്വീറ്റുമായി വിശ്വഹിന്ദു പരിഷത്ത് നേതാവ് രംഗത്ത്. ജിഹാദികള്‍ക്ക് പണം നല്‍കാനുള്ള മടി കൊണ്ടാണ് ടാക്‌സി പിന്‍വലിച്ചതെന്ന് വിഎച്ച് പി നേതാവായ അഭിഷേക് മിശ്ര ട്വീറ്റ് ചെയ്തു. ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.
പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍, പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പധാന്‍, സാസംകാരിക വകുപ്പ് മന്ത്രി മഹേഷ് ശര്‍മ്മ എന്നിവര്‍ അടക്കം ബിജെപി നേതാക്കള്‍ അക്കൗണ്ട് ഫോളോ ചെയ്യുന്നുണ്ട്.
ട്വീറ്റിനെതിരെ വന്‍ വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. ടാക്‌സ് ഓണ്‍ലൈനില്‍ പിന്‍വലിച്ച സ്‌ക്രീന്‍ ഷോട്ടും ചേര്‍ത്താണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. വിഎച്ച് പിയുടെ ഐടി സെല്‍ മേധാവിയാണ് അഭിഷേക് മിശ്ര.