സംസാരിക്കാന്‍ വിസമ്മതിച്ചതിന് യുവാവ് വിദ്യാര്‍ത്ഥിനിയുടെ കഴുത്തറത്തു. തമിഴ്‌നാട്ടിലെ കൂടല്ലൂരാണ് സംഭവം. വിദ്യാര്‍ത്ഥിനിയുടെ നില ഗുരുതരമാണ്. യുവാവിനെ നാട്ടുകാര്‍ പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചു.
കൂഡല്ലൂര്‍ അണ്ണാമലൈ സര്‍വകലാശാല ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ശില്‍പയാണ് ഇരയായത്. കോളേജില്‍ നിന്ന് തിരിച്ചുവരുന്ന വഴി പിന്തുടര്‍ന്ന യുവാവുമായി ശില്‍പ വാക്കേറ്റത്തിലേര്‍പ്പെട്ടു. വഴക്കേറിയതോടെ യുവാവ് കൈയ്യിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് ശില്‍പയുടെ കഴുത്തില്‍ മുറിവേല്‍പ്പിച്ചു. തിരക്കേറിയ സ്ഥലത്താണ് സംഭവം. ഓടിക്കൂടിയവര്‍ ശില്‍പ്പയെ ആശുപത്രിയിലെത്തിച്ചു. യുവാവിനെ മര്‍ദ്ദിക്കുകയും പോലീസിലേല്‍പ്പിക്കുകയും ചെയ്തു.
നന്ദകുമാര്‍ എന്ന യുവാവുമായി ശില്‍പയ്ക്ക് മുന്‍ പരിചയമുണ്ടെന്നാണ് റിപ്പോര്‍ട്ട്. കുറച്ചുകാലമായി നന്ദകുമാറിനോട് സംസാരിക്കാന്‍ ശില്‍പ തയ്യാറാകാതിരുന്നതാണ് പ്രകോപനമുണ്ടാക്കിയത്.
ഒരു മാസം മുമ്പ് ചെന്നൈയില്‍ സമാന ആക്രമണത്തില്‍ അശ്വനി എന്ന ബികോം വിദ്യാര്‍ത്ഥിനി മരിച്ചിരുന്നു.