ആര്‍കെ നഗറിലെ ഉപതിരഞ്ഞെടുപ്പുകാലത്തു വാഗ്ദാനം ചെയ്ത 10,000 രൂപ ആവശ്യപ്പെട്ടു ടി.ടി.വി.ദിനകരനെതിരെ സ്ത്രീവോട്ടര്‍മാരുടെ 'ഇരുപതുരൂപ' പ്രതിഷേധം. ആര്‍കെ നഗറില്‍ തണ്ണീര്‍പ്പന്തല്‍ ഉദ്ഘാടനത്തിനെത്തിയ അമ്മ മക്കള്‍ മുന്നേറ്റ കഴകം ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി കൂടിയായ ദിനകരനെതിരെ 20 രൂപ നോട്ട് ഉയര്‍ത്തിപ്പിടിച്ചാണു മുപ്പതോളം സ്ത്രീകള്‍ രംഗത്തെത്തിയത്.
തനിക്കു വോട്ടു ചെയ്യ്താല്‍ 10,000 രൂപ വീതം നല്‍കാമെന്നു ദിനകരന്‍ വാഗദാനം ചെയ്തിരുന്നുവെന്നും ഇതിനായി ഇരുപതുരൂപ ടോക്കണില്‍ പ്രത്യേകം നമ്പര്‍ രേഖപ്പെടുത്തി നല്‍കിയെന്നും പ്രതിഷേധക്കാരായ സ്ത്രീകള്‍ പറയുന്നു. എന്നാല്‍ ജയിച്ച് എംഎല്‍എയായ ശേഷം വാഗ്ദാനം പാലിച്ചില്ലന്നും ഇവര്‍ ആരോപിക്കുന്നു.
എന്നാല്‍ ഉപതിരഞ്ഞെടുപ്പിലെ അണ്ണാ ഡിഎംകെ സ്ഥാനാര്‍ഥി മധുസൂദനന്റെ നിര്‍ദേശപ്രകാരമാണ് ഇവര്‍ തെറ്റായ ആരോപണവുമായി എത്തിയതെന്നും പൊലീസില്‍ പരാതി നല്‍കുമെന്നും ദിനകരന്‍ പ്രതികരിച്ചു