കര്‍ണാടകത്തിലെ തിരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസിനെ പിരിച്ചുവിടണമെന്ന മഹാത്മാഗാന്ധിയുടെ ആഗ്രഹം യാഥാര്‍ത്ഥ്യമാക്കാനുള്ള അവസരമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചിക്കോടിയിലെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിനെ പിരിച്ചുവിടണമെന്ന ഗാന്ധിയുടെ ആഗ്രഹം നടത്താന്‍ ഈ അവസരം നിങ്ങള്‍ വിനിയോഗിക്കണമെന്നും കോണ്‍ഗ്രസിനെതിരെ വോട്ടു ചെയ്യണമെന്നും അദ്ദേഹം ജനങ്ങളോട് പറഞ്ഞു.
അധികാര ഭ്രാന്ത് മൂത്ത കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ജയിക്കാന്‍ നുണ പ്രചരണം നടത്തുകയാണ്. അധികാരമില്ലാതെ കോണ്‍ഗ്രസിന് നിലനില്‍പ്പില്ല. അധികാരം നഷ്ടപ്പെടുമെന്ന ഭയത്താല്‍ ജാതിയുടെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് ഭയാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സമൂഹത്തിന്റെ താഴെതട്ടിലുള്ള തന്നെ പോലെ ഒരാള്‍ പ്രധാനമന്ത്രിയായതില്‍ കോണ്‍ഗ്രസ് അസൂയയുണ്ട്. കോണ്‍ഗ്രസ് ഒരിക്കലും അംബേദ്കറെയോ അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനെയോ വില മതിച്ചിട്ടില്ലെന്നും മോദി പറഞ്ഞു.