CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Hours 52 Minutes 22 Seconds Ago
Breaking Now

സെക്രട്ടറീ ചതിക്കരുത്; സ്‌കോട്ട്‌ലണ്ട് മാതൃകയില്‍ മദ്യത്തിന് ചുരുങ്ങിയ വില നിശ്ചയിക്കാനുള്ള നീക്കത്തെ എതിര്‍ത്ത് എംപിമാര്‍; ഉള്ള വോട്ട് പോയിക്കിട്ടും

ഈ മാസം ആദ്യമാണ് മദ്യത്തിന് അടിസ്ഥാന വില നിശ്ചയിച്ച ലോകത്തിലെ ആദ്യ രാജ്യമായി സ്‌കോട്ട്‌ലണ്ട് മാറിയത്

മദ്യത്തിന് ചുരുങ്ങിയ വില നിശ്ചയിക്കാനുള്ള ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ടിന്റെ നീക്കത്തിനെതിരെ മന്ത്രിമാരും എംപിമാരും രംഗത്ത്. ജനങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തില്‍ പോലും കൈകടത്താനുള്ള നീക്കമായി ഈ ശ്രമങ്ങള്‍ വിലയിരുത്തപ്പെടുമെന്നാണ് ടോറികളുടെ ആശങ്ക.

സ്‌കോട്ട്‌ലണ്ട് മാതൃകയില്‍ മദ്യത്തിന് അടിസ്ഥാന വില നിശ്ചയിച്ച് ജനങ്ങളുടെ കുടി കുറയ്ക്കാനാണ് ആരോഗ്യ സെക്രട്ടറിയുടെ ശ്രമമെന്നാണ് ആരോപണം. 2013 സമാനമായ ഒരു ശ്രമം ഇദ്ദേഹം നടത്തിയെങ്കിലും അന്നത്തെ പ്രധാനമന്ത്രി പദ്ധതി തള്ളിക്കളഞ്ഞു. എന്നാല്‍ ഈ ഐഡിയ വീണ്ടും പരിഗണിക്കാന്‍ രണ്ടാഴ്ച മുന്‍പ് ഹെല്‍ത്ത് മിനിസ്റ്റര്‍ സ്റ്റീവ് ബ്രൈന്‍ ഇംഗ്ലണ്ട് പബ്ലിക് ഹെല്‍ത്തിനെ ചുമതലപ്പെടുത്തി.

ചുരുങ്ങിയ ടാക്‌സ് വേണമെന്ന് ആഹ്വാനം ചെയ്യുന്ന പാര്‍ട്ടിയാണ് ടോറികളുടേതെന്ന് ഒരു മന്ത്രി പറഞ്ഞു. എന്നിട്ട് ജനങ്ങളോട് അത് ചെയ്യരുത്, ഇങ്ങോട്ട് തിരിയരുത് എന്നൊക്കെ നിര്‍ദ്ദേശിക്കുന്നത് ശരിയല്ല, അദ്ദേഹം പറഞ്ഞു. ഏപ്രിലില്‍ ശീതളപാനീയങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ പ്ലാസ്റ്റിക് സ്‌ട്രോ നിരോധിക്കാനുള്ള ഒരുക്കത്തിലാണ്.

ഈ മാസം ആദ്യമാണ് മദ്യത്തിന് അടിസ്ഥാന വില നിശ്ചയിച്ച ലോകത്തിലെ ആദ്യ രാജ്യമായി സ്‌കോട്ട്‌ലണ്ട് മാറിയത്. യൂണിറ്റിന് 50 പെന്‍സ് എന്നതാണ് വില. ഇതോടെ ഒരു ബോട്ടില്‍ വിസ്‌കി 14 പൗണ്ടില്‍ താഴെ വില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാകും.




കൂടുതല്‍വാര്‍ത്തകള്‍.