CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 55 Minutes 40 Seconds Ago
Breaking Now

ഒരു യുകെ മലയാളി കൂടി കാന്‍സറിന് കീഴടങ്ങി ; എപ്‌സമില്‍ മരിച്ച ദിനേശിന്റെ സംസ്‌കാരം യുകെയില്‍ തന്നെ നടത്തും

കഴിഞ്ഞ ആറു വര്‍ഷമായി കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്ന ദിനേശ് 20നാണ് മരണമടഞ്ഞത്.

കാന്‍സര്‍ യുകെ മലയാളികളില്‍ കടുത്ത ആശങ്ക സൃഷ്ടിക്കുകയാണ്. ഷെഫീല്‍ഡിലെ അബ്രഹാമിന് യുകെ മലയാളികള്‍ കഴിഞ്ഞ ദിവസമാണ് കണ്ണീരോടെ വിട നല്‍കിയത്.

സറേയില്‍ താമസിച്ച് വന്നിരുന്ന കണ്ണൂര്‍ സ്വദേശി ദിനേശ് ചെപ്പിലാട്ടിന്റെ മരണമാണ് രണ്ടു ദിവസം മുമ്പ് നടന്നത്. 60 വയസ്സായിരുന്നു.

കഴിഞ്ഞ ആറു വര്‍ഷമായി കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്ന ദിനേശ് 20നാണ് മരണമടഞ്ഞത്. യുകെയില്‍ ക്രെഡിറ്റ് കണ്‍ട്രോളറായി ജോലി ചെയ്തുവന്ന ദിനേഷ് 2003 മുതലാണ് യുകെയില്‍ സ്ഥിരതാമസമാക്കിയത്. 14 വര്‍ഷത്തോളം മസ്‌കത്തില്‍ പ്രവാസ ജീവിതം നയിച്ച ശേഷമാണ് യുകെയിലെത്തിയത്. കണ്ണൂര്‍ ചാല സ്വദേശിയായ ദിനേഷിന്റെ ഭാര്യ മീനാക്ഷി ദിനേഷ് എപ്‌സം ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സാണ്.

രണ്ടു പെണ്‍മക്കളാണ് ദമ്പതികള്‍ക്കുള്ളത്. എപ്‌സമിലും സറേയിലും താമസിക്കുന്ന ഇവരില്‍ മൂത്ത മകള്‍ ആഷ (26) മാര്‍ക്കറ്റ് റിസേര്‍ച്ച് അനലിസ്റ്റായും ഇളയ മകള്‍ അഭിലാഷ (24) ചാര്‍ട്ടേഷ് സെക്രട്ടറി ട്രെയ്‌നിയായും ജോലി ചെയ്യുന്നു.

കുടുംബം യുകെയില്‍ തന്നെ സ്ഥിര താമസമുള്ളതിനാല്‍ സംസ്‌കാര ചടങ്ങും യുകെയില്‍ നടത്താനാണ് തീരുമാനം. 27 ബുധനാഴ്ച സംസ്‌കാര ചടങ്ങുകള്‍ നടത്തും. സറേയിലെ ലെതര്‍ഹെഡിലാണ് ചടങ്ങ്.




കൂടുതല്‍വാര്‍ത്തകള്‍.