CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 59 Minutes 58 Seconds Ago
Breaking Now

നീലച്ചിത്രങ്ങള്‍ വീക്ക്‌നെസായി; വ്യാജ ടാക്‌സിയുമായി കറങ്ങിയ ഈ വേട്ടക്കാരന്‍ ലക്ഷ്യമിട്ടത് ചെറിയ പെണ്‍കുട്ടികളെ; 20-കളില്‍ പ്രായമുള്ള യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മാനസിക രോഗിക്ക് 12 വര്‍ഷം ജയില്‍ശിക്ഷ

വെളുപ്പിന് 1 മണിക്ക് ഇയാള്‍ യുവതിയെ പിന്തുടരുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു

പണത്തിന് പകരം ലൈംഗികത ഓഫര്‍ ചെയ്യുന്ന തരത്തിലുള്ള അശ്ലീല ചിത്രങ്ങള്‍ കണ്ട് അടിമയായി മാറിയ മാനസിക രോഗി ഇത് സ്വന്തം ജീവിതത്തില്‍ പകര്‍ത്തിയപ്പോള്‍ 12 വര്‍ഷം ജയില്‍ശിക്ഷ. ഏതെങ്കിലും സ്ത്രീകളെ ലൈംഗിക പീഡനത്തിന് ഇരയാക്കാനായി നീലച്ചിത്രങ്ങള്‍ക്ക് അടിമയായി മാറിയ അല്‍നദാര്‍ അഹമ്മദ് വ്യാജ ടാക്‌സിയുമായി തെരുവുകളില്‍ കറങ്ങുകയായിരുന്നു. തന്റെ ഞരമ്പ് രോഗത്തിന് ഇയാള്‍ യാതൊരു പരിചയവുമില്ലാത്ത യുവതിയെ ഇരയാക്കുകയും ചെയ്തു.

പണം കൈയിലില്ലാത്ത സ്ത്രീകള്‍ ഇതിന് പകരം സെക്‌സ് ഓഫര്‍ ചെയ്യുന്ന തരത്തില്‍ അഭിനയിക്കുന്ന നീലച്ചിത്രങ്ങള്‍ക്ക് അടിമപ്പെട്ടായിരുന്നു ഈ 40-കാരന്റെ സാഹസം. ഈസ്റ്റ് യോര്‍ക്ക്ഷയറിലെ ഹള്ളില്‍ പുതുവര്‍ഷ ദിനത്തിലെ പുലര്‍വേളയിലാണ് തന്റെ കാറുമായി അക്രമത്തിന് ഇറങ്ങിയത്. ഏതെങ്കിലും ഇരയെ കണ്ടെത്തി തന്റെ ആഗ്രഹം സഫലമാക്കാനായിരുന്നു ഇയാളുടെ ഉദ്ദേശം. എതിര്‍ത്താല്‍ അക്രമിക്കാനും ഉറപ്പിച്ചു. ഇരകളെ പറ്റിക്കാനായി ടാക്‌സി റാങ്കിലും വാഹനം പാര്‍ക്ക് ചെയ്തു.

13 വര്‍ഷം മുന്‍പ് സുഡാനില്‍ നിന്നുമെത്തിയ അഹമ്മദിന് മുന്നില്‍ വന്നുപെട്ടത് 20-കളില്‍ പ്രായമുള്ള യുവതി ആയിരുന്നു. വെളുപ്പിന് 1 മണിക്ക് ഇയാള്‍ യുവതിയെ പിന്തുടരുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതാണ് തനിക്ക് ഏറെ ഇഷ്ടപ്പെട്ടതെന്നാണ് അഹമ്മദ് ഇതേക്കുറിച്ച് വ്യക്തമാക്കിയത്. ഒരു യഥാര്‍ത്ഥ ടാക്‌സിക്ക് പിന്നില്‍ നിര്‍ത്തിയാണ് യുവതിയെ വലയിലാക്കിയത്. വീടിന് സമീപത്തേക്ക് യുവതിയെ കാറിലെത്തിച്ച ശേഷമാണ് വാഹനത്തിനുള്ളില്‍ വെച്ച് ലൈംഗിക പീഡനം അരങ്ങേറിയത്.

എന്നാല്‍ താന്‍ വെറുതെ ലിഫ്റ്റ് നല്‍കുകയായിരുന്നു എന്നാണ് അഹമ്മദ് അവകാശപ്പെട്ടത്. പീഡിപ്പിച്ചില്ലെന്ന വാദങ്ങള്‍ കോടതി തള്ളി. 12 വര്‍ഷത്തെ ജയില്‍ശിക്ഷയാണ് കോടതി കുറ്റവാളിക്ക് വിധിച്ചത്.




കൂടുതല്‍വാര്‍ത്തകള്‍.