CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
21 Minutes 10 Seconds Ago
Breaking Now

ഗൗരിയമ്മ ഇടഞ്ഞുതന്നെ; രമേശ് ചെന്നിത്തലയുടെ അനുനയശ്രമം പരാജയം

ആലപ്പുഴ: യു.ഡി.എഫ് നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന ജെ.എസ്.എസ് നേതാവ് കെ.ആര്‍.ഗൗരിയമ്മയെ അനുനയിപ്പിക്കാനുള്ള കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ ശ്രമം പരാജയപ്പെട്ടു

ആലപ്പുഴയിലെ വീട്ടില്‍ ചെന്ന് ഗൗരിയമ്മയെ ചെന്നിത്തല സന്ദര്‍ശിച്ചെങ്കിലും, കൂടിക്കാഴ്ചയില്‍ തൃപ്തിയില്ലെന്നും നാളെ നടക്കുന്ന യു.ഡി.എഫ് യോഗത്തില്‍ പങ്കെടുക്കില്ലെന്നും ഗൗരിയമ്മ തുറന്നടിച്ചു.

ചെന്നിത്തലയെ ഒപ്പമിരുത്തി യു.ഡി.എഫ് നേതൃത്വത്തിന് നേരെ ഗൗരിയമ്മ കടുത്ത വിമര്‍ശനം ഉന്നയിച്ചു. യു.ഡി.എഫുമായി പൊരുത്തപ്പെടാനാകുന്നില്ല. പി.സി.ജോര്‍ജ്ജിനെ മാറ്റണമെന്ന ആവശ്യത്തില്‍ പിന്നോട്ടില്ല എന്നും ഗൗരിയമ്മ പറഞ്ഞു. ഗൗരിയമ്മയുടെ ആലപ്പുഴയിലെ വസതിയിലെത്തിയാണ് ചെന്നിത്തല കൂടിക്കാഴ്ച നടത്തിയത്. നാളെ യുഡിഎഫ് യോഗം നടക്കാനിരിക്കുന്നതിന് മുന്നോടിയായാണ് ചെന്നിത്തല ഗൗരിയമ്മയുമായി കൂടിക്കാഴ്ച നടത്തിയത്.

യുഡിഎഫുമായി അകന്ന് കഴിയുന്ന ഗൗരിയമ്മയെ അനുനയിപ്പിക്കാനാണ് ചെന്നിത്തല ഗൗരിയമ്മയുടെ വസതിയിലെത്തിയത്. പി.സി.ജോര്‍ജ് നടത്തിയ വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്ന് ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്ന് മാറ്റണമെന്ന ജെഎസ്എസ് ആവശ്യം ഗൗരിയമ്മ ആവര്‍ത്തിച്ചു. ഈ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നും ഇത് അംഗീകരിക്കാത്ത പക്ഷം യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ഗൌരിയമ്മ നേരത്തെ വ്യക്തമാക്കിയിരുന്നു. യു.ഡി.എഫ് യോഗത്തില്‍ ജെ.എസ്.എസ് പ്രതിനിധികളാണ് പങ്കെടുക്കുക.

യു.ഡി.എഫ്- ജെ.എസ്.എസ് ബന്ധം വഷളായി തന്നെ തുടരുകയാണ്. യു.ഡി.എഫ് യോഗങ്ങളില്‍ പങ്കെടുക്കുന്നതില്‍ ഒരു തൃപ്തിയും ലഭിക്കാറില്ല. യു.ഡി.എഫിന്റെ ശൈലിയോട് യോജിപ്പില്ല. ജോര്‍ജ്ജാണ് പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കിയത്. ഇടതുനേതാക്കള്‍ പോലും പി.സി.ജോര്‍ജ്ജിനെതിരെ രംഗത്തെത്തിയിട്ടും വലതുപക്ഷത്തെ പ്രധാന നേതാക്കളാരും വിഷയത്തില്‍ ഇടപെട്ടിരുന്നില്ല. ഇത് ജെ.എസ്.എസിനേയും ഗൗരിയമ്മയേയും പ്രകോപിപ്പിച്ചിരുന്നു. ചെന്നിത്തലയുമായുള്ള ചര്‍ച്ചക്കിടയിലും ഈ അസംതൃപ്തി പ്രകടമായിരുന്നു.

 

 




കൂടുതല്‍വാര്‍ത്തകള്‍.