CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Minutes 55 Seconds Ago
Breaking Now

നിലവിലെ ജീവനക്കാരുടേയും പെന്‍ഷന്‍പ്രായം അറുപതാക്കാന്‍ നീക്കം

നിലവില്‍ സര്‍വ്വീസിലുള്ള എല്ലാ സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍പ്രായം അറുപതാക്കാന്‍ സര്‍ക്കാര്‍ നീക്കം. ഏപ്രില്‍ ഒന്നിനു ശേഷം സര്‍വ്വീസില്‍ പ്രവേശിക്കുന്നവര്‍ക്കാണ് നേരത്തെ പെന്‍ഷന്‍ അറുപതാക്കാന്‍ തീരുമാനമുണ്ടായിരുന്നത്.

എന്നാല്‍ എല്ലാ ജീവനക്കാര്‍ക്കും ഉപാധികളോടെ പെന്‍ഷന്‍ പ്രായം അറുപത് ആക്കാനാണ് ഇപ്പോള്‍ ആലോചിക്കുന്നത്. പെന്‍ഷന്‍ ആനുകൂല്യത്തിന് 56 വയസ്സുവരെയുള്ള സര്‍വ്വീസ് മാത്രമേ പരിഗണിക്കുകയുള്ളു. എതിര്‍പ്പുള്ളവര്‍ക്ക് 56 വയസ്സില്‍ വിരമിക്കാം.

കെഎം മാണി രണ്ടാം ബജറ്റ് അവതരിപ്പിച്ച ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പെന്‍ഷന്‍ പ്രായം ഏപ്രില്‍ ഒന്നിന് ശേഷം സര്‍വ്വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് അറുപതായി ഉയര്‍ത്തുമെന്ന് വ്യക്തമാക്കിയിരുന്നത്. ഇത് ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

തീരുമാനത്തെ എന്‍ജിഒ യൂണിയന്‍ അപലപിച്ചപ്പോള്‍ എന്‍ജിഒ അസോസിയേഷന്‍ സ്വാഗതം ചെയ്തു.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.