CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Minutes 32 Seconds Ago
Breaking Now

ഭാര്യ സെക്‌സിന് സമ്മതിക്കുന്നില്ലെങ്കിലും, അനുസരിച്ചില്ലെങ്കിലും 'ചുട്ട അടി' കൊടുക്കണം; ചാരിറ്റി പദവിയുള്ള ലണ്ടന്‍ പള്ളിയിലെ പ്രഭാഷകന്റെ ഉപദേശം കേട്ട് ഞെട്ടി ചാരിറ്റി വാച്ച്‌ഡോഗ്; സൗദി അറേബ്യയിലെ വധശിക്ഷകള്‍ 'ഉഗ്രന്‍'?

നാഷണല്‍ സെക്യൂലര്‍ സൊസൈറ്റി സംഭവം ചാരിറ്റി കമ്മീഷന് റിപ്പോര്‍ട്ട് ചെയ്തു

ഭാര്യയെ മര്‍ദ്ദിക്കാന്‍ ഭര്‍ത്താക്കന്‍മാരെ പ്രോത്സാഹിപ്പിക്കുകയും, സ്വവര്‍ഗ്ഗ പ്രേമികളായ ആളുകളെ കൊല്ലുന്നത് ശരിവെയ്ക്കുകയും ചെയ്ത ലണ്ടനിലെ പള്ളിക്കെതിരെ അന്വേഷണം. ചാരിറ്റി പദവിയുള്ള മുസ്ലീം പള്ളിയിലാണ് ഇത്തരം ഭീതിജനകമായ പ്രസംഗങ്ങള്‍ അരങ്ങേറിയത്. 

ഹാക്ക്‌നി ഇസ്ലാമിക് കമ്മ്യൂണിറ്റി സെന്ററിന്റെ യുട്യൂബ് ചാനലിലാണ് ഈ വീഡിയോകള്‍ പ്രസിദ്ധീകരിച്ചത്. സ്വവര്‍ഗ്ഗ ലൈംഗികത ഏറ്റവും തിന്മ നിറഞ്ഞ പ്രവൃത്തിയാണെന്ന് ഇതില്‍ പറയുന്നു. കൂടാതെ ഭാര്യമാര്‍ അനുസരിച്ച് നില്‍ക്കുന്നില്ലെങ്കില്‍ അച്ചടക്കം പഠിപ്പിക്കാനും പ്രഭാഷകന്‍ പ്രോത്സാഹിപ്പിക്കുന്നു. സെക്‌സില്‍ ഏര്‍പ്പെടാന്‍ വിസമ്മതിക്കുന്നത് പോലുള്ള സംഭവങ്ങള്‍ ഉണ്ടായാല്‍ ഭാര്യയെ മര്‍ദ്ദിക്കാനാണ് ഇയാള്‍ ഉപദേശിക്കുന്നത്. 

മറ്റൊരു പ്രസംഗത്തില്‍ മന്ത്രവാദം നടത്തി പിടിക്കപ്പെട്ടവരെ സൗദി അറേബ്യയില്‍ വധശിക്ഷയ്ക്ക് വിധേയമാക്കുന്നതിനെയും ഇയാള്‍ പ്രശംസിക്കുന്നുണ്ട്. ഭര്‍ത്താവ് അടിച്ചാല്‍ പോലീസിനെ വിളിക്കുന്ന രീതിയിലേക്ക് സ്ത്രീകള്‍ ശക്തരായത് ഒരു മോശം യാഥാര്‍ത്ഥ്യമാണെന്നും ഈസ്റ്റ് ലണ്ടന്‍ പള്ളിയിലെ മുതിര്‍ന്ന നേതാവ് കുറ്റപ്പെടുത്തുന്നു. 

നാഷണല്‍ സെക്യൂലര്‍ സൊസൈറ്റി സംഭവം ചാരിറ്റി കമ്മീഷന് റിപ്പോര്‍ട്ട് ചെയ്തു. ഈ നിലപാടുകള്‍ ചാരിറ്റി പദവിക്ക് ചേരാത്തതാണെന്ന് എന്‍എസ്എസ് ചൂണ്ടിക്കാണിച്ചു. നിരവധി ടാക്‌സ് ഇളവുകള്‍ ആസ്വദിക്കുന്ന ഹാക്ക്‌നി ഇസ്ലാമിക് കമ്മ്യൂണിറ്റി സെന്ററിന് എതിരെ ഇപ്പോള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.