CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 45 Seconds Ago
Breaking Now

ഒമാനി സഹപൈലറ്റ് ഇസ്ലാമിക തീവ്രവാദിയോ? തീവ്ര ഇസ്ലാമിക ആശയങ്ങളില്‍ ആകൃഷ്ടനായിരുന്നുവെന്ന് നെതന്യാഹു; ഇന്ത്യന്‍ ക്യാപ്റ്റന്റെ തലയില്‍ കുത്തേറ്റു, കൈ രണ്ടായി പിളര്‍ന്നു

നിലവില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുമിത്തിന്റെ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്

ഫ്‌ളൈദുബായ് വിമാനത്തില്‍ ഇന്ത്യക്കാരനായ ക്യാപ്റ്റനെ കുത്തിപ്പരുക്കേല്‍പ്പിച്ച് വിമാനം ഇടിച്ചിറക്കാന്‍ ശ്രമിച്ചെന്ന് സംശയിക്കുന്ന സഹപൈലറ്റ് തീവ്ര ഇസ്ലാമിക ആശയങ്ങളില്‍ ആകൃഷ്ടനായിരുന്നുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ദുബായില്‍ നിന്നും ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ വെച്ച് പരുക്കേറ്റിട്ടും ക്യാപ്റ്റന്‍ കോക്ക്പിറ്റ് വാതില്‍ തുറന്നുകൊടുത്തതോടെയാണ് ദുരന്തം ഒഴിവായത്. 

കോക്ക്പിറ്റില്‍ കടന്ന യാത്രക്കാരും, ക്രൂവും ചേര്‍ന്ന് അക്രമിയെ കീഴടക്കുകയായിരുന്നു. 170-ലേറെ യാത്രക്കാരുമായി സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തില്‍ ഇറങ്ങിയതോടെയാണ് നാടകീയ രംഗങ്ങള്‍ക്ക് പര്യവസാനമായത്. വിവിധ ഇസ്രയേലി ഏജന്‍സികള്‍ സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. 

അതേസമയം ഹീറോയായി മാറിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത്ത് മച്ഛാറിന് ഗുരുതരമായ പരുക്കുകളാണ് ഏറ്റതെന്ന് ചികിത്സ നല്‍കിയ ഡോക്ടര്‍ വെളിപ്പെടുത്തി. തലയില്‍ കുത്തേറ്റതിന് പുറമെ കൈ രണ്ടായി പിളര്‍ന്നിരുന്നുവെന്നും വെളിപ്പെടുത്തലുണ്ട്. 

അപകടം തടയാന്‍ എല്ലാവരും ഒരുമിച്ച് നിന്നില്ലായിരുന്നെങ്കില്‍ മറ്റൊരു 9/11 ദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമായിരുന്നുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. നിലവില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുമിത്തിന്റെ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. 

പരുക്കേറ്റ ഇദ്ദേഹത്തെ വിമാനം ഇറങ്ങിയ ഉടമെ സൗദിയിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പിടിയിലായ ഒമാനി സഹപൈലറ്റിനെ സൗദി അധികൃതര്‍ ചോദ്യം ചെയ്ത് വരികയാണ്. തീവ്രവാദ വിരുദ്ധ പോലീസാണ് അന്വേഷണം നടത്തുന്നത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.