
















തീവ്ര മതയാഥാസ്ഥിതികനായ പൈലറ്റിന് വിമാനത്തില്‍ കയറാന്‍ ക്ലിയറന്‍സ് ലഭിച്ചത് എങ്ങനെയെന്ന് അന്വേഷിച്ച് ഇസ്രയേല്‍. ഒമാന്‍ സ്വദേശിയായ പൈലറ്റാണ് ഇന്ത്യക്കാരനായ സഹപൈലറ്റിനെ അക്രമിച്ച് വിമാനം ഹൈജാക്ക് ചെയ്ത് ഇടിച്ചിറക്കാന്‍ ശ്രമം നടത്തിയത്.
ക്യാപ്റ്റനെ ഗുരുതരമായി കുത്തിപ്പരുക്കേല്‍പ്പിച്ച ശേഷം ഫ്‌ളൈദുബായ് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇടിച്ചിറക്കാനായിരുന്നു ശ്രമമെന്നാണ് കരുതുന്നത്. ദുബായില്‍ നിന്നും ടെല്‍ അവീവിലേക്ക് തിരിച്ച വിമാനത്തിലെ അക്രമിയായ പൈലറ്റിനെ യാത്രക്കാരും, ക്രൂ അംഗങ്ങളും ചേര്‍ന്നാണ് കീഴടക്കി അപകടം ഒഴിവാക്കിയത്. 
കേവലം 29 സെക്കന്‍ഡില്‍ 14,000 അടിയിലേക്ക് താഴ്ന്ന വിമാനത്തിന്റെ നിയന്ത്രണം തിരിച്ചുപിടിച്ച സംഘമാണ് ഇത് സുരക്ഷിതമായി ഇറക്കിയത്. ഗുരുതരമായി പരുക്കേറ്റ ക്യാപ്റ്റന്‍ സ്മിത്ത് മച്ഛാര്‍ നിലത്ത് ചോരയില്‍ കുളിച്ച് കിടക്കുകയായിരുന്നു. ഒരു ബ്രിട്ടീഷ് ഓഫ്-ഡ്യൂട്ടി പൈലറ്റും വിമാനത്തിലുണ്ടായിരുന്നതാണ് രക്ഷാപ്രവര്‍ത്തനം വിജയകരമാക്കിയത്.
ഒമാന്‍ പൗരനായ പൈലറ്റ് മതയാഥാസ്ഥിതികനായിരുന്നുവെന്നാണ് ഇവര്‍ക്കൊപ്പം ജോലി ചെയ്യുന്ന ഒരു പൈലറ്റ് വെളിപ്പെടുത്തിയിരിക്കുന്നത്. 'മതപരമായ വിഷയങ്ങളില്‍ വളരെ വ്യത്യസ്തമായി പെരുമാറിയിരുന്ന ആളാണ് ഒമാനി പൈലറ്റ്. വളരെയേറെ പ്രാര്‍ത്ഥിക്കുകയും, സ്ത്രീകള്‍ക്ക് ഹസ്തദാനം നല്‍കാന്‍ പോലും വിസമ്മതിക്കുകയും ചെയ്തിരുന്നു', ഈ സഹപൈലറ്റ് വെളിപ്പെടുത്തി.