Breaking Now

സൗദിവത്കരണം; ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രിയുമായി കൂടികാഴ്ച നടത്തി

ദില്ലി: സൗദി അറേബ്യയിലെ സ്വദേശിവത്കരണത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രിയുമായി കൂടികാഴ്ച നടത്തി. കേന്ദ്രസര്‍ക്കാര്‍ മുന്‍കൈ എടുത്ത് തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് പുനരധിവാസ പാക്കേജ് നടപ്പിലാക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.മന്ത്രിമാരായ കെ.എം മാണിയും കെ.സി.ജോസഫും കൂടികാഴ്ചയില്‍ പങ്കെടുത്തു.

ആവശ്യമായ യാത്രാ രേഖകളില്ലാത്തതിനാല്‍ സൗദിയില്‍ അറസ്റ്റിലായവരെ തിരികെ നാട്ടിലേയ്ക്കെത്തിയ്ക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതപ്പെടുത്തണമെന്നും

സൗദിയില്‍ നിതാഖത്ത് നിയമം മൂലം തൊഴില്‍ നഷ്ടപ്പെട്ടവരെ മറ്റ് ഗള്‍ഫ് രാഷ്ട്രങ്ങളില്‍ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തണമെന്ന ആവശ്യവും പ്രധാനമന്ത്രിയ്ക്ക് നല്‍കിയ നിവേദനത്തില്‍ കേരളം ഉന്നയിച്ചിട്ടുണ്ട്. സൗദിയിലെ മലയാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നത് കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയെ ബാധിക്കുമെന്ന ആശങ്കയും മുഖ്യമന്ത്രി കേന്ദ്രത്തെ അറിയിച്ചു.

നേരത്തെ കേന്ദ്ര വിദേശ കാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദുമായി നടത്തിയ കൂടി കാഴ്ചയിലും നിതാഖത്ത് നിയമം സംബന്ധിച്ച കേരളത്തിന്റെ ആശങ്കകള്‍ മുഖ്യമന്ത്രി അറിയിച്ചിരുന്നു. കടല്‍കൊല കേസില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ഇടപെടലിന്റെ നന്ദിയും മുഖ്യമന്ത്രി അറിയിച്ചു. കടല്‍കൊല കേസില്‍ കേരളത്തിന്റെ വികാരം കേന്ദ്ര സര്‍ക്കാര്‍ മനസിലാക്കുന്നതായി സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. ഈ സാഹചര്യത്തില്‍ വളരെ ഗൗരവത്തോടു കൂടിയാണ് കടല്‍കൊല കേസ് കേന്ദ്ര സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നതെന്ന് സല്‍മാന്‍ ഖുര്‍ഷിദ് മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കി.




കൂടുതല്‍വാര്‍ത്തകള്‍.